തീയില്‍ കുരുത്ത് വെയിലത്ത് വാടാതെ

കെ മുജീബുര്‍റഹ്മാന്‍
  അച്ഛന്‍ സാമൂഹ്യസേവനം ചെയ്യുന്നതു കണ്ടു വളര്‍ന്നുവന്ന പെണ്‍കുട്ടി, താനറിയാതെ ജീവിതം സേവനങ്ങള്‍ക്കായി നീക്കിവെച്ച കഥയാണ് ഉമാ പ്രേമന്റേത്. വൃക്ക രോഗികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, 2015 ആകുമ്പോഴേക്കും കേരളത്തില്‍ നിന്നും വൃക്കരോഗത്തെ പമ്പ കടത്തണമെന്ന് ആഗ്രഹിക്കുന്ന ഈ വനിത സമൂഹത്തിന് മാതൃകയാണ്. കേവലം സാമൂഹ്യ സേവനത്തിലൂടെ മാത്രമല്ല, നിരാശ ബാധിച്ച് ജീവിതം മടുക്കുന്ന ജനവിഭാഗത്തിന് മുഴുവന്‍ ജീവിതംകൊണ്ട് മാതൃക കാണിച്ച സ്ത്രീയാണിവര്‍.

Read more...

ശീതകാല വിളയില്‍ വിജയപ്പെരുമയുമായി അശ്‌റഫ്

വി എസ് എം കബീര്‍
വിളവെടുപ്പ് ഉത്സവമാണെങ്കില്‍ അശ്‌റഫിന്റെ വീട്ടില്‍ എന്നും ഉത്സവമാണ്. അശ്‌റഫിന്റെ വീട്ടിലെ അടുക്കളയിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നെന്നല്ല, അങ്ങാടികളിലെ കടകളില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് പോലും പ്രവേശനമില്ല. അശ്‌റഫും കുടുംബവും സ്വന്തം പറമ്പില്‍ നട്ടുനനച്ചു  വളര്‍ത്തിയവ മാത്രമേ ഊണിനൊപ്പം കഴിക്കൂ. ഈ ശീലം അയല്‍വാസികള്‍ക്കു കൂടി പകര്‍ന്നു നല്‍കാനുള്ള ശ്രമത്തിലാണ് ഈ മാതൃകാ കര്‍ഷകന്‍.

Read more...

കാണെക്കാണെ കാണാതായ വണ്ണാത്തിപ്പുള്ളുകള്‍

എസ് ശാന്തി
ഫോട്ടോ: ഹസന്‍ മമ്പാട്
നമ്മുടെ നാട്ടില്‍ വന്യജീവനെ നേരിട്ടറിയാന്‍ മുറ്റത്തിറങ്ങുന്ന ഏതു കുട്ടിയേയും എല്ലായിടത്തും ആകര്‍ഷിച്ചിരുന്ന വണ്ണാത്തിപ്പുള്ളുകള്‍ എന്നാണ് അപ്രത്യക്ഷരായത്? തിരുവനന്തപുരം നഗരത്തിന്റെ കാര്യം പറഞ്ഞാല്‍ കൃത്യം രണ്ടു വര്‍ഷം മുമ്പാണ് ഞാനവരെ പെട്ടെന്ന് ‘മിസ്സ്’ ചെയ്യാനും അവരുടെ പ്രഭാതഗീതവും സായംകാല കൂടണയല്‍ ചിലപ്പുകളും കേള്‍ക്കാനില്ലല്ലോ എന്ന് ആകുലപ്പെടാനും തുടങ്ങിയത്.

Read more...

കലയിലെ മന്ദസ്മിതം

വിദ്യ അനീഷ്

ജെന്‍ഡര്‍ ഫെസ്റ്റിന്റെ ഭാഗമായി കോഴിക്കോട് സ്വപ്ന നഗരിയില്‍ സംഘടിപ്പിച്ച സ്ത്രീ കൂട്ടായ്മയുടെ പ്രദര്‍ശന നഗരിയില്‍ വെച്ചാണ്  സ്മിതയെ   പരിചയപ്പെട്ടത്. സ്ത്രീ കൂട്ടായ്മയുടെ വിജയത്തിന്റെ കഥ പറയാനുണ്ടായിരുന്നു സ്മിതയ്ക്ക്. അതോടൊപ്പം കലാകാരിയാവുക എന്ന സ്വപ്നവുമായി നടന്ന നാടന്‍ പെണ്‍കുട്ടിയുടെ വിജയകഥ കൂടിയാണിത്.
കോഴിക്കോട് ജില്ലയിലെ  കാവുന്തറയിലെ ഗ്രാമീണാന്തരീക്ഷത്തിലാണ് സ്മിത ജനിച്ചതും വളര്‍ന്നതും. ഡിഗ്രി പഠനം കഴിഞ്ഞതിനുശേഷം ജീവിതം കലാരംഗത്തേക്ക് തിരിച്ചുവിടാന്‍ തീരുമാനിച്ചിടം മുതലാണ് ഇന്നത്തെ സ്മിതയിലേക്കുള്ള വളര്‍ച്ച തുടങ്ങിയത്. ആദ്യം യൂണിവേഴ്‌സല്‍ ആര്‍ട്‌സ് കോളെജില്‍ ചേരുകയാണ് ചെയ്തത്.
കലാലയം പകര്‍ന്നു തന്ന അറിവുകള്‍ കൂടുതല്‍ ശോഭനമാക്കാനും ഒപ്പം ഇതേ വിഷയത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് അത് പകര്‍ന്നുകൊടുക്കാനും തീരുമാനിച്ചു. അതിനായി കോഴിക്കാട് എരഞ്ഞിപാലത്ത് വേദി (wedi)എന്ന പേരില്‍ ഒരു കലാപ്രോത്സാഹന കേന്ദ്രം  തുടങ്ങി.
മൂന്ന് വര്‍ഷം മുമ്പ് തുടങ്ങിയ വേദിയില്‍ ഇന്ന് പത്തോളം അധ്യാകരും പതിനഞ്ചോളം വിദ്യാര്‍ത്ഥികളുമുണ്ട്.  തീര്‍ത്തും സ്ത്രീകളുടെ കലാവാസനകളെ പരിപോഷിപ്പിക്കുക എന്താണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കോര്‍പ്പറേഷന്റെ ആവശ്യാര്‍ത്ഥം ഇടയ്ക്കിടെ  കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പരിശീലന ക്ലാസ്സുകളും നടത്താറുണ്ട്.  വളര്‍ന്നു വരുന്ന കൊച്ചുകലാകാരികള്‍ക്കായി  വേദിയുടെ ആഭിമുഖ്യത്തിന്‍ കീഴില്‍ അവധിക്കാല കോഴ്‌സുകളും നടത്തിവരുന്നു.

Read more...

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3