വെളിച്ചമായി മുത്തശ്ശി

തനൂജ എസ് ഭട്ടതിരി


ലളിതാംബിക അന്തര്‍ജനത്തിന്റെ ഇരുപത്തഞ്ചാം ചരമവാര്‍ഷിക ദിനമായിരുന്നു ഫെബ്രുവരി ആറ്.

കര്‍ത്തവ്യബോധമുള്ള ഒരു കേരളീയ കര്‍ഷക കുടുംബിനിക്ക് ഒരു എഴുത്തുകാരിയായി വിജയിക്കാന്‍ എത്ര പ്രയാസമാണ്! മുത്തശ്ശി (ലളിതാംബിക അന്തര്‍ജനം) എത്ര എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പെഴുതി.
ഇന്ന് 'കര്‍ഷക കുടുംബിനി' എന്നത് 'ഉദ്യോഗസ്ഥ കുടുംബിനി'  എന്ന് മാറ്റിവെക്കണമെന്നുമാത്രം. ഇന്നും സ്ത്രീകള്‍ക്ക് പ്രയാസമേറിയതു തന്നെ ജീവിതം.
സ്ത്രീകള്‍ പഠിക്കണമെന്നും ജോലി ചെയ്തു ജീവിക്കണമെന്നും മുത്തശ്ശി ആഗ്രഹിച്ചിരുന്നു. മൂന്ന് ആണ്‍മക്കളും പഠിച്ച് നല്ല ജോലി ചെയ്തപ്പോള്‍ പെണ്‍മക്കളും അതുപോലെ പഠിക്കണം എന്ന് മുത്തശ്ശി ആഗ്രഹിച്ചിരുന്നു. ഇളയമകളായ എന്റെ അമ്മയെ എങ്കിലും ഉദ്യോഗസ്ഥയായി കാണാനുള്ള താല്‍പര്യം കൊണ്ടാണ് തിരുവനന്തപുരം എന്‍ എസ് എസ് കോളെജില്‍ പ്രീ യൂണിവേഴ്‌സിറ്റിക്ക് കോട്ടയത്തുനിന്ന് കൊണ്ടുവന്ന് ചേര്‍ത്തത്. എന്നാല്‍ പഠിത്തം തുടങ്ങി അല്പനാളുകള്‍ക്കകം അച്ഛനെ പരിചയപ്പെട്ട അമ്മ വിവാഹത്തിനു തിരക്കുകൂട്ടി. കര്‍ഷക കുടുംബിനിയായ അമ്മ ആ തിരക്കില്‍ അച്ഛനോടൊപ്പം ഒരു ജീവിതം ആഘോഷിക്കുകയും ചെയ്തു. പക്ഷേ, ഇടക്കിടക്ക് മുത്തശ്ശി പറയുമായിരുന്നു- 'മണിയെങ്കിലും പഠിക്കണമായിരുന്നു'.
നാളുകള്‍ കഴിഞ്ഞ് മുത്തശ്ശിക്ക് കുഞ്ഞുമക്കള്‍ ആയപ്പോള്‍ അവരോടും മുത്തശ്ശി പറഞ്ഞു- 'പഠിക്കണം.. നല്ല ഉദ്യോഗം കിട്ടണം...' മുത്തശ്ശിക്ക് പേരക്കുട്ടികളായി പതിമൂന്ന് പെണ്‍കുട്ടികളുണ്ട്. അതില്‍ പത്തോളം പേരും ഉദ്യോഗസ്ഥരാണ്. സ്വന്തം കുട്ടികളായിക്കൊള്ളട്ടെ അന്യരായിക്കൊള്ളട്ടെ സ്ത്രീകളുടെ വളര്‍ച്ചയില്‍ മുത്തശ്ശി വല്ലാതെ അഭിമാനിച്ചിരുന്നു.
 എപ്പോഴും മുത്തശ്ശി സ്ത്രീ പക്ഷത്തുനിന്ന് ചിന്തിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പെട്ടെന്ന് തെറ്റ് പെണ്ണിന്റേതാമെന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍പ്പോലും അവളുടെ വശത്തെ ന്യായങ്ങള്‍ തേടുന്ന ഒരു മനസ്സ് മുത്തശ്ശിക്കുണ്ടായിരുന്നു. അവിടെ സ്വന്തം സമുദായം എന്ന വിചാരമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുത്തശ്ശിയുടെ അക്ഷരങ്ങളില്‍ സഹതപിക്കാനറിയാവുന്ന ഒരു ഹൃദയത്തിന്റെ പ്രാണസ്പര്‍ശനങ്ങളുടെ സ്പന്ദനം കേള്‍ക്കുന്നത്. മാധവിക്കുട്ടി 'എന്റെ കഥ' എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍, ഇപ്പറുന്ന കുടുംബിനികളൊക്കെ കാതുപൊത്തി കണ്ണുപൊത്തി നിന്നപ്പോള്‍, സ്‌നേഹപൂര്‍വം അവരെക്കുറിച്ച് സംസാരിച്ചയാളാണ് മുത്തശ്ശി. അന്നത്തെ കാലത്ത്, ദുരാചാരങ്ങളിലും യാഥാസ്ഥിതികത്വത്തിലും കുരുങ്ങിക്കിടന്ന സ്വസമുദായത്തിലുള്ളവരേയും അന്യരേയും കൂസാതെ തനിക്ക് ശരി എന്നു തോന്നിയതൊക്കെ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മുത്തശ്ശിയുടെ ധീരത തട്ടിച്ചുനോക്കുമ്പോള്‍ ഈ തലമുറയുടെ ധൈര്യം എത്ര നിസ്സാരം! ഇന്ന് നമുക്ക് ശക്തി പകരാന്‍ ആരെല്ലാമുണ്ട്. എന്തെല്ലാമുണ്ട്. ദിവസത്തിലൊരിക്കല്‍മാത്രം എത്തുന്ന ബസ്സില്‍ കയറി കാതങ്ങള്‍ താണ്ടി മീറ്റിങ്ങുകളില്‍ പങ്കെടുത്ത് തിരികെയെത്തി മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആ വീട്ടമ്മ സാധാരണക്കാരിയായിരുന്നില്ല.
മുത്തശ്ശിയുടെ രചനകളെപ്പറ്റി പിന്നീടൊരവസരത്തില്‍ ഞാന്‍ പറയാം.
എന്റെ മനസ്സില്‍  ചുരുളഴിയുന്ന വര്‍ണനൂലിന്റെ തുമ്പ് തേടി ഞാന്‍ ചെല്ലുമ്പോള്‍ കാണുന്നത് രാമപുരത്തെ വീടിനു മുന്നിലുള്ള തോട്ടിന്‍കരയാണ്. അമ്മാത്തേക്ക് പോകാന്‍ ആലോചിക്കുമ്പോഴേ പേടിയാണ്. മുത്തശ്ശിയുടെ അടുത്ത് എത്തണമെങ്കില്‍ തോട്ടിനു കുറുകെ ഇട്ടിരിക്കുന്ന, ഒരു പാദംവെക്കാന്‍ മാത്രം വീതിയുള്ള തെങ്ങിന്‍ തടി പാലം കയറി ഇറങ്ങണം. റോഡിലിറങ്ങി, വയലുകടന്ന് തെങ്ങിന്‍ പാലത്തിനു മുന്നില്‍ അരമണിക്കൂറെങ്കിലും നില്‍ക്കും. ചെറിയ കുട്ടിയായിരുന്നപ്പോള്‍ അച്ഛനോ അമ്മയോ എടുത്തുകൊണ്ടുപോകും. പിന്നീട് തനിയെ നടന്നേ മതിയാവൂ എന്നായി. പേടിച്ച് പേടിച്ച് ഇരുന്നും നിരങ്ങിയും ഞാന്‍ പാലം താണ്ടിയാല്‍ പിന്നെ സമാധാനമായി. വരാന്തയില്‍ത്തന്നെ മുത്തശ്ശനും മുത്തശ്ശിയുമുണ്ടാവും. വെറ്റിലച്ചെല്ലം തുറന്നുവെച്ച്, പാക്ക് വെട്ടി കഷ്ണങ്ങളാക്കി പുകയില കഷ്ണവും വെച്ച് അവര്‍ മുറുക്കും.
കൂടുതല്‍ കൊഞ്ചിക്കലോ കളിയാക്കലോ ഒന്നും മുത്തശ്ശിക്കില്ല. എന്നാല്‍ എല്ലാം മുത്തശ്ശി മാറിനിന്ന് ആസ്വദിച്ചിരുന്നു. കുട്ടികളെ മനസ്സിലാക്കിയിരുന്നു. അവധിക്കാലം ആസ്വദിക്കുന്ന ഞങ്ങള്‍ കുട്ടികള്‍ തോട്ടിലെ വെള്ളത്തില്‍ നിന്നു കരക്കുകയറാതെ മണിക്കൂറുകള്‍ കിടക്കും. ചില ദിവസം മുത്തശ്ശി ഞങ്ങളോടൊപ്പം തോട്ടിലിറങ്ങും. പിന്നെ ബഹുരസമാണ്. മുത്തശ്ശിയും ഞങ്ങളോടൊപ്പം വെള്ളം തെറ്റിച്ചു കളിക്കും.

Read more...

സി പി എം: സമ്മേളന ഉല്‍സവങ്ങള്‍ക്കപ്പുറം

എന്‍ കെ ഭൂപേഷ്
 
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനാന്തര വാര്‍ത്തകളാല്‍ നിബിഡമാണ് മാധ്യമ രംഗം ഇപ്പോഴും. ഇത് സ്വാഭാവികവുമാണ്. കാരണം രാഷ്ട്രീയത്തെയും അതിന്റെ ഇടപെടലിനെയും സംബന്ധിച്ച് വളരെ ഗൗരവം പുലര്‍ത്തുന്ന സംഘടനകള്‍ എന്ന നിലയില്‍ ആ പാര്‍ട്ടികള്‍ എടുക്കുന്ന സമീപനങ്ങള്‍ തീര്‍ച്ചയായും വ്യാപകമായി തന്നെ ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യണം.

Read more...

ഗംഗാനദിക്കായി മണല്‍ത്തരിയുടെ പ്രതിഷേധം~

കെ പ്രിന്‍സ്‌
കഴിഞ്ഞ മാര്‍ച്ച് എട്ടു മുതല്‍ ഇന്ത്യയില്‍ ഒരു പ്രതിഷേധം നടക്കുന്നുണ്ട്. ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ ഇന്ത്യയില്‍ അതില്‍നിന്നൊക്കെ വേറിട്ടൊരു ശബ്ദം. കൊട്ടും കുരവയുമില്ലാതെ, സമരാഹ്വാനത്തിന്റെ നൂതന രൂപമായ ഇന്റര്‍നെറ്റിന്റെയൊന്നും സഹായമില്ലാതെ,  ഇമചിമ്മാത്ത ക്യാമറകണ്ണുകളില്ലാതെ, ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളികളില്ലാതെ, നിരാഹാര വ്രതമെടുത്ത്, തീര്‍ത്തും ജനാധിപത്യപരമായ രീതിയില്‍, സമാധാനപരമായി  നാലുമാസത്തോളമായി തുടരുന്ന ഏകാംഗസമരം. മാലിന്യങ്ങള്‍കൊണ്ടും ചൂഷണംകൊണ്ടും ദുരന്തചരിത്രമായി മാറികൊണ്ടിരിക്കുന്ന ഗംഗാനദിയുടെ  സ്വതസിദ്ധമായ ഒഴുക്കിന് വേണ്ടി ജ്ഞാനസ്വരൂപ്  എന്ന സന്യാസി നടത്തുന്ന ഒറ്റയാള്‍ പോരാട്ടം

Read more...

പുസ്തക പരിചയം

ലേഖനം/ തിരഞ്ഞെടുത്ത ലേഖനങ്ങള്‍/ ഡോ. സുകുമാര്‍ അഴീക്കോട്

വില: 325 രൂപ പേജ്: 456/ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ പ്രകോപനപരമായി ഇടപെടുകയും സക്രിയമായ സംവാദനത്തിന് വഴിതുറക്കുകയും ചെയ്ത സുകുമാര്‍ അഴീക്കോടിന്റെ കാലികപ്രസക്തിയുള്ള ശക്തമായ ലേഖനങ്ങള്‍. മഹത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ മികച്ച പുസ്തക പ്രസാധനത്തിനുള്ള ഈ വര്‍ഷത്തെ ദര്‍ശന പുരസ്‌കാരം നേടിയ കൃതി.
കവര്‍: സുജീഷ് പുതുക്കുടി

*************************************************************

Read more...

ഉദയ്പൂരിലെ ഓട്ടോ ഡ്രൈവര്‍

യാത്ര / അബ്ദുല്ലക്കുട്ടി എടവണ്ണ

തടാകനാട്ടിലെ വശ്യതയാര്‍ന്ന കാഴ്ചകളേക്കാളും ഞങ്ങളെ ആകര്‍ഷിച്ചത് ആ ഓട്ടോ ഡ്രൈവറായിരുന്നു! ഒരു പകല്‍ മുഴുവന്‍ ഞങ്ങളെ ഓട്ടോയില്‍ ഇരുത്തി ക്ഷമയോടെ കൊണ്ടുനടന്ന് ഉദയ്പൂരിന്റെ കാഴ്ചകളും കഥകളും പകര്‍ന്നുതന്ന ഇസ്തിയാഖാന്‍ എന്ന ഓട്ടോ ഡ്രൈവര്‍!
രാജസ്ഥാനിലെ വരണ്ട മണ്ണില്‍ കുളിരുപകരുന്ന നനവാണ് ഉദയ്പൂര്‍. ഉഷ്ണക്കാറ്റടിക്കുന്ന മണല്‍ പ്രദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ആരവല്ലി പര്‍വ്വതനിരകളാല്‍ ചുറ്റപ്പെട്ട ഈ തടാകനാട് സുഖമുള്ള അനുഭൂതി നല്കുന്നു.
തിരക്കുകളേതുമില്ലാത്ത ഒരു ശാന്തത ഉദയ്പൂരിനുണ്ടെന്ന തോന്നല്‍ പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുമ്പോഴും ഉണ്ടായിരുന്നു. സ്റ്റേഷനും പരിസരവുമെല്ലാം വിജനമായിരുന്നു. റെയില്‍വേയുടെ വിശ്രമമുറിയില്‍നിന്ന് കുളിയും വേഷം മാറലുമെല്ലാം കഴിച്ച് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍നിന്ന് വിവരങ്ങളും ശേഖരിച്ച് പുറത്തിറങ്ങുമ്പോള്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വളഞ്ഞു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുക ഈ ടാക്‌സിക്കാരുടെ വേട്ടയാടലില്‍നിന്ന് രക്ഷപ്പെടാനായിരിക്കും. ഹിന്ദിയില്‍ വലിയ പിടിപാടില്ലാത്തവരാണ് ഞങ്ങളെന്ന് മനസ്സിലായതുകൊണ്ടായിരിക്കും അറിയാവുന്ന ഇംഗ്ലീഷില്‍ ഞങ്ങളെ വിടാതെ കൂടിയവരുടെ കൂട്ടത്തില്‍ ഒരു മധ്യവയസ്‌കനുണ്ടായിരുന്നു. ഓട്ടോ ഡ്രൈവറായ ഇസ്തിയാഖാന്‍!
അയാള്‍ ഒരു പകല്‍ ഉദയ്പൂര്‍ നഗരത്തിലെ കാഴ്ചകളെല്ലാം കൊണ്ടുപോയി കാണിച്ചുതരാന്‍ 450 രൂപ ഓട്ടോ ചാര്‍ജ് മതിയെന്നു പറഞ്ഞു പിന്നാലെ വന്നു. ടാക്‌സിക്കാരുടെ വിലപേശലുകളുടെ പൊല്ലാപ്പുകള്‍ ഒഴിവാക്കാന്‍ പ്രീപെയ്ഡ് കൗണ്ടറിലേക്ക് ഞങ്ങള്‍ നടക്കുമ്പോള്‍ പ്രീപെയ്ഡുകാര്‍ നിശ്ചയിച്ച ചാര്‍ജ്ജ് മതിയെന്നും പറഞ്ഞ് ഇസ്തിയാഖാന്‍ കൂടെ വന്നു. ഒരു പാവത്തം തോന്നി ഞങ്ങള്‍ സമ്മതിച്ചു. 400 രൂപ ചാര്‍ജ് ഈടാക്കിയത് ബില്‍ അടച്ചു ഓട്ടോയില്‍ കയറിയതോടുകൂടി ഇസ്തിയാഖാന്‍ ഞങ്ങളുടെ മര്യാദക്കാരനായ ഗൈഡായി മാറി. ഇനി ആറു മണി വരെ അയാള്‍ ഞങ്ങളെ വഹിക്കണം.

Read more...

ഫോക്കസ്

കണ്ണീരിലേക്കൊരു സഡന്‍ഡെത്ത്

എ പി നിര്‍മ്മല
പുതുവര്‍ഷത്തിന്റെ ആലസ്യം മാറും മുമ്പ് ജനുവരി രണ്ടാം വാരത്തില്‍ സൂറിച്ചിലെ ലോകഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) ആസ്ഥാനത്ത് നടന്ന 2011ലെ മികച്ച ഫുട്ബാള്‍ താരങ്ങള്‍ക്കുള്ള പുരസ്‌കാര പ്രഖ്യാപന ചടങ്ങ്. ലോകമെങ്ങുമുള്ള ഫുട്ബാള്‍ ആരാധകരും മാധ്യമങ്ങളും ആവേശത്തോടെ കാതോര്‍ത്ത ചടങ്ങില്‍ താരസാന്നിധ്യത്തേക്കാള്‍ ശ്രദ്ധേയമായ ജപ്പാന്‍ എന്ന ഏഷ്യന്‍ രാജ്യത്തിന്റെ തിളക്കമായിരുന്നു പിന്നീടുള്ള നാളുകളിലെ ചര്‍ച്ച. ഒരുവര്‍ഷം മുമ്പ് സംഹാരതാണ്ഡവമാടിയ സുനാമി തിരമാലകളില്‍ നാടും നഗരവും ഒലിച്ചു പോയി വൈക്കോല്‍തുരുമ്പായി മാറിയ ഒരു രാജ്യത്തിന്റെ ആത്മവിശ്വാസത്തിനും കീഴടങ്ങാത്ത പോരാട്ട വീര്യത്തിനുമുള്ള അംഗീകാരമായി ജനുവരി ഒ മ്പതിലെ രാവില്‍ സൂറിച്ചിലെ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിനിര്‍ത്തി നടന്ന ഫിഫ അവാര്‍ഡ്ദാന ചടങ്ങ്. രണ്ടാം ലോകമഹായുദ്ധവേളയില്‍ അണുബോംബ് ഭസ്മമാക്കിമാറ്റിയ ഭൂതകാലത്തില്‍ നിന്നും ഇച്ചാശക്തിയുടെ പിന്‍ബലത്തില്‍ ലോകത്തെ മുന്‍നിര സാമ്പത്തിക ശക്തിയാക്കി മാറിയ കുറിയ മനുഷ്യരുടെ വലിയ മികവിനെ ലോകം നമിച്ചു. ചരിത്രത്തിന്റെ മറ്റൊരു ആവര്‍ത്തനമായിരുന്നു സുനാമി തകര്‍ത്ത ശേഷമുള്ള ജപ്പാനും.

Read more...

കവിത

ട്രാഫിക്

ഗീത രാജന്‍

പുകക്കാടുകളില്‍  പതുങ്ങി
തിരക്കിന്റെ വേഷങ്ങള്‍
അഴിച്ചു വച്ചു ഒരു നിമിഷം
നിശ്ചലമാകുന്ന  വേഗത.

Read more...

പുസ്തകക്കുറിപ്പ്

ആത്മകഥ
പൊയ്‌പ്പോയ കാലം
കൊച്ചിന്‍ ഹനീഫ
വില: 125 രൂപ പേജ്: 152
ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ആത്മകഥ. സിനിമയോടുള്ള അടങ്ങാത്ത മോഹവുമായി മദിരാശിയിലെത്തി നടനും സംവിധായനും തിരക്കഥാകൃത്തുമായി വളര്‍ന്ന ഹനീഫയുടെ സംഭവബഹുലമായ ജീവിതം അപൂര്‍വചിത്രങ്ങളോടെ. മമ്മൂട്ടിയുടെ കുറിപ്പ്. അനില്‍കുമാര്‍ എ വിയുടെ ആമുഖം.
കവര്‍: ബാലകൃഷ്ണന്‍

Read more...

അക്ഷരയഭ്യാസി


പ്രജീഷ് റാം
ആരു കേട്ടാലും ആദ്യമൊന്നമ്പരക്കും. പിന്നെ അത്ഭുതപ്പെടും, അബ്ദുള്ളയുടെ അക്ഷരയഭ്യാസം കണ്ടാല്‍.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. ഒരേ സമയം ഇടത്തേ കൈകൊണ്ടും വലത്തേ കാല്‍ കൊണ്ടും വായുവില്‍ ആറ് എന്ന അക്കം വരയ്ക്കാനുള്ള ശ്രമങ്ങള്‍. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ചെയ്തു പരാജയപ്പെടുന്ന  രംഗം ചിരിപടര്‍ത്തുന്നുണ്ട്.
 എന്നാല്‍ അബ്ദുല്ലക്ക് ഇത് വളരെ നിസാരം. ഇതു മാത്രമല്ല ഇങ്ങനെ പലതും. അതുകൊണ്ടാണ് വാര്‍ത്താ മാധ്യമങ്ങളില്‍ അബ്ദുല്ല നിറഞ്ഞു നില്‍ക്കുന്നതും. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് ......വീട്ടില്‍  അബ്ദുല്ലക്ക് അക്ഷരങ്ങള്‍ കവിതയെഴുതാനും കഥയെഴുതാനും മാത്രമുള്ളതല്ല, അവ പരീക്ഷണ വസ്തു കൂടിയാണ്.

Read more...

വഴി


മനസ്സിലാകുന്നത്

ഒരിടത്തൊരു ദര്‍വീശ് ഉണ്ടായിരുന്നു.

മനസിലായില്ല മനസിലായില്ല എന്ന് എപ്പോഴും ഒരു മന്ത്രം പോലെ  ആവര്‍ത്തിച്ചു

Read more...

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3