ചെല്‍സിക്ക് തോല്‌വി; റയലിന് സമനില

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് വന്‍തിരിച്ചടി.  ചെല്‍സിയെ നെപ്പോളി ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയപ്പോള്‍ മോസ്‌ക്കോയില്‍ നടന്ന മത്സരത്തില്‍ സി എസ് കെ എ മോസ്‌കൊ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ചു. തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ചെല്‍സി നെപ്പോളിക്കെതിരെ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് മൂന്ന് ഗോളിന്റെ വന്‍ തോല്‌വി ഏറ്റുവാങ്ങിയത്.

മുന്നേറ്റക്കാരന്‍ ഇസിക്കില്‍ ലവെസ്സിയുടെ ഇരട്ട ഗോളുകളായിരുന്നു നെപ്പോളി വിജയത്തിന്റെ സവിശേഷത. പ്രതിരോധത്തിലെ പിഴവാണ് നെപ്പോളിക്ക് ആദ്യനെപ്പോളി ആദ്യഗോള്‍ കുടങ്ങാന്‍ ഇടയാക്കിതെങ്കില്‍ തുടര്‍ന്ന് ചെല്‍സി ഈ പിഴവ് ആവര്‍ത്തിച്ചപ്പോള്‍ കളി അവര്‍ക്ക് കൈവിട്ടുപോവുകയായിരുന്നു. ഇരുപത്തിയേഴാം മിനിട്ടില്‍ യുവാന്‍ പാറ്റയാണ് നെപ്പോളിയെ മുന്നിലെത്തിച്ചത്.  നെപ്പോളി നായകന്‍ പാവലൊ കന്നാവാരോയുടെ പിഴവ് മുതലെടുത്താണ് പാറ്റ വലകുലുക്കിയത്. കനാവാരോ ലക്ഷ്യം തെറ്റി നല്കിയ പാസ് ചെല്‍സി മുന്നേറ്റ താരം ഡാനിയല്‍ സ്റ്ററിഡ്ജ് പിടിച്ചെടുത്ത് പാറ്റക്ക് തരിച്ചുനല്കി. അവസരം പാഴാക്കാതെ പാറ്റ പന്ത് വലയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ പന്ത്രണ്ട് മിനിട്ടിനകം ലവെസ്സിയിലൂടെ നെപ്പോളി മത്സരം സമനിലയിലെത്തിച്ചു. ഇതോടെ ഇരുപക്ഷവും ഗോളിന് വേണ്ടി തുടരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചതോടെ മത്സരം ആവേശത്തിലേക്ക് നീങ്ങി. ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈം അവസാനിക്കുന്നതിന് തൊട്ടമുമ്പായിരുന്നു നെപ്പോളി രണ്ടാം ഗോള്‍ നേടിയത്. എഡിന്‍സണ്‍ കവാനിയുടെ വകയായിരുന്നു ചെല്‍സിക്കെതിരെ നെപ്പോളിയുടെ രണ്ടാം ഗോള്‍. ആദ്യപകുതിയുടെ അവസാനത്തില്‍ നേടിയെടുത്ത ആധിപത്യം മുതലെടുത്ത് രണ്ടാം പകുതിയുടെ തുടക്കത്തിലും നെപ്പോളി എതിരാളികള്‍ക്കെതിരെ കനത്ത ആക്രമണം സംഘടിപ്പിച്ചൊകൊണ്ടിരുന്നു. അറുപത്തിയഞ്ചാം മിനിട്ടില്‍ വീണ്ടും ലെവസ്സി നെപ്പോളിയുടെ ലീഡ് വര്‍ധിപ്പിച്ചു. കവാനി നല്കിയ പാസായിരുന്നു ലെവസ്സിയുടെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. പരുക്കേറ്റ ക്യാപ്റ്റന്‍ ജോണ്‍ ടെറിയില്ലാതെ ഇറങ്ങിയ ചെല്‍സിക്ക് പകരക്കാരുടെ റോളിലെത്തിയ പ്രതിരോധത്തിലെ ഡേവിഡ് ലൂയിസിനും ഗാരികാഹിലിനും തിളങ്ങാനാകാതെ പോയതും വിനയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പുറമെ ചാംപ്യന്‍സ് ലീഗിലും തിരിച്ചടികളുണ്ടായത് ചെല്‍സി കോച്ച് ആന്ദ്ര വില്ലാസ് ബോസിന്റെ സമ്മര്‍ദ്ദം കൂട്ടിയിരിക്കുകയാണ്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് വില്ലാസ് ബോസിനെതിരെ കനത്ത വിമര്‍ശമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി അഞ്ചാം സ്ഥാനത്താണ് ഉള്ളത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിന് കളിയുടെ അവസാന നിമിഷം വരെ മുന്നില്‍ നിന്ന റയലിനെതിരെ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് റഷ്യന്‍ ക്ലബ്ബായ സിഎസ് കെ എ  മോസ്‌കൊ  സമനിലയില്‍ കുടുക്കിയത്. മോസ്‌കോയിലെ സ്വന്തം തട്ടകത്തില്‍  കടുത്ത തണുപ്പിനിടയിലും മികച്ച തുടക്കം ലഭിച്ച റഷ്യന്‍ ടീം മുന്നേറ്റക്കാരായ അഹമ്മദ് മൂസ, സെയ്ദു ദോമ്പിയ എന്നിവരെ മുന്നില്‍ നിര്‍ത്തി സ്പാനിഷ് ടീമിനെ മികച്ച ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ വൈകാതെ കളി വറുതിയിലാക്കി മുന്നേറാന്‍ റയലിനെ കഴിഞ്ഞു. ഇരുപത്തിയെട്ടാം മിനിട്ടില്‍ പെനാല്‍ട്ടി ഏരിയക്കടുത്ത് സോറന്‍ ടോസിക് ഹെഡ്ഡറിലൂടെ നല്കിയ പാസ് മികച്ച മെയ്‌വഴക്കത്തോടെ റൊണാള്‍ഡോ ഇടങ്കാലന്‍ ഷോട്ടില്‍ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യഗോളിന്റെ മികവില്‍ തുടര്‍ന്നും സ്പാനിഷ് ടീം എതിര്‍ നിരയില്‍ ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നുവെങ്കിലും ലീഡ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. ഏക ഗോളിന് റയല്‍ വിജയം ഉറപ്പിച്ചു എന്ന് തോന്നിച്ച ഘട്ടത്തിലാണ് ഇഞ്ച്വറി ടൈമില്‍ വീണ് കിട്ടിയ അവസരം റഷ്യന്‍ ഗോളാക്കി മാറ്റിയത്. സി എസ് കെ എക്ക് വേണ്ടി ആദ്യമത്സരത്തിനിറങ്ങിയ വേണ്‍ബ്ലൂമാണ് പരാജയത്തില്‍ നിന്നും അവരെ കരകയറ്റിയത്.  പ്രതിരോധ താരം അലക്‌സി ബെറുറ്റ്‌സ്‌കി നല്കിയ ക്രോസ് ബ്ലൂം ഏഴ് വാര അകലെ നിന്നും തകര്‍പ്പന്‍ ഷോട്ടോടെ റയല്‍ ഗോളി ഐകര്‍ കാസില്ലാസിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.





Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3