ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി

ഓക്‌ലാന്റ്: ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക 2-1 എന്ന നിലയില്‍ സ്വന്തമാക്കി. ഓക്‌ലാന്റില്‍ നടന്ന അത്യന്തം ആവേശകരമായ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റുചെയ്ത ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ജെപി ദുംനി (38), ഡിവില്ല്യേഴ്‌സ് (33), ആഷിം ആംല (33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തയര്‍ത്തിയത്. ടോസ് നേടിയ ന്യൂസിലാന്റ് എതിരാളികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ന്യൂസിലാന്റിന് വേണ്ടി ഗുഡ് പില്‍ (26), റൈഡര്‍ (52), നിക്കോള്‍ (33) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാനായില്ല. ആഫ്രിക്കക്ക് വേണ്ടി ഇയാന്‍ ബോത, മോര്‍ക്കല്‍ ലാംഗെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍  പീറ്റേഴ്‌സന് ഒരു വിക്കറ്റ് ലഭിച്ചു. രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സോതിയും നിക്കോളുമാണ് ന്യൂസിലന്റ് ബൗളിംഗില്‍ തിളങ്ങിയത്. ഫ്രാങ്കഌനും ബ്രേസ് വെല്ലും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3