സഹാറ മറ്റുടീമുകളുടെ അനുമതി വാങ്ങണമെന്ന് രാജീവ് ശുക്ല
- Details
- Published on Wednesday, 22 February 2012 22:37
മുംബൈ: ഐ പി എല്‍ അഞ്ചാം സീസണില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ പൂനെ വാരിയേഴ്‌സ് ഉടമകളായ സഹാറ മറ്റ് ടീമുകളുടെ സമ്മതം വാങ്ങണമെന്ന് ഐ പി എല്‍ ഭരണസമിതി ആവശ്യപ്പെട്ടു. സഹാറ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അവരുമായി ചര്‍ച്ച നടത്തിയ ശേഷം ഭരണസമിതി അംഗീകാരം നല്കിയിട്ടുണ്ടെന്ന് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.
അതേസമയം ടീമില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കണമെന്ന ആവശ്യത്തില്‍ സഹാറ മറ്റ് ഫ്രാഞ്ചൈസികളുടെ സമ്മതം തേടണമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐ പി എല്‍ പ്രവര്‍ത്തക സമിതിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ബി സി സി ഐയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ദീര്‍ഘകാല സ്‌പോണ്‍സറായ സഹാറ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കുകയും പൂനെ ഐ പി എല്‍ ഉടമസ്ഥത ഒഴിയുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ താരലേലം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സഹാറയുടെ ഈ നടപടി. പിന്നീട് ബി സി സി ഐയുമായുള്ള സന്ധി സംഭാഷണത്തിനൊടുവില്‍ പൂനെ ടീമിന്റെ ഉടമസ്ഥത സ്ഥാനം തുടരാന്‍ സഹാറ തീരുമാനിക്കികയായിരുന്നു. ഇക്കാര്യത്തില്‍ സഹാറ ബി സി സി ഐക്ക് മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഐ പി എല്‍ ആറാം സീസണുള്ള തിയ്യതി നിശ്ചയിച്ചതായും രാജീവ് ശുക്ല പറഞ്ഞു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മെയ് 26 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. അടുത്ത എഡിഷണില്‍ പത്ത് എഡിഷനില്‍ പത്ത് ടീമുകള്‍ ടൂര്‍ണമെന്റില്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.






