ചെല്‍സിക്ക് തോല്‌വി; റയലിന് സമനില

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ വമ്പന്‍ ടീമുകള്‍ക്ക് വന്‍തിരിച്ചടി.  ചെല്‍സിയെ നെപ്പോളി ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തിയപ്പോള്‍ മോസ്‌ക്കോയില്‍ നടന്ന മത്സരത്തില്‍ സി എസ് കെ എ മോസ്‌കൊ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ചു. തുടക്കത്തില്‍ മികച്ച പ്രകടനം നടത്തിയ ചെല്‍സി നെപ്പോളിക്കെതിരെ ഒരു ഗോള്‍ ലീഡ് നേടിയ ശേഷമാണ് മൂന്ന് ഗോളിന്റെ വന്‍ തോല്‌വി ഏറ്റുവാങ്ങിയത്.

Read more...

സചിന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കണമെന്ന് ഗാംഗുലിയും

ന്യൂദല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ സചിന്‍ വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ സചിന്‍ വിരമിക്കണമെന്ന ആവശ്യവുമായി സൗരവ് ഗാംഗുലിയും രംഗത്ത്. സചിന്‍ തന്റെ ഏകദിന കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തിന് ടെസ്റ്റില്‍ തുടരാമെന്നുമാണ് ഗാംഗുലി ആവശ്യപ്പെട്ടത്.

Read more...

ബാസ്‌കറ്റ് ബാള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് ബാസ്‌കറ്റ് ബാള്‍ ചാംപ്യന്‍ഷിപ്പിന് തുടക്കമായി. കെ മുരളീധരന്‍ എം എല്‍ എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 18 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

Read more...

ഇന്ത്യന്‍ ടീമില്‍ ഭിന്നതയില്ലെന്ന് ബി സി സി ഐ

ന്യൂദല്‍ഹി: ആസ്‌ത്രേലിയയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ ഭിന്നതയില്ലെന്ന് ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍. ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഭിന്നത സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് ടീമിന്റെ മീഡിയ മാനേജറും ബോര്‍ഡും പരിശോധിച്ചുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Read more...

ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി

ഓക്‌ലാന്റ്: ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പര ദക്ഷിണാഫ്രിക്ക 2-1 എന്ന നിലയില്‍ സ്വന്തമാക്കി. ഓക്‌ലാന്റില്‍ നടന്ന അത്യന്തം ആവേശകരമായ മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റുചെയ്ത ആഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ന്യൂസിലാന്റിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Read more...

സഹാറ മറ്റുടീമുകളുടെ അനുമതി വാങ്ങണമെന്ന് രാജീവ് ശുക്ല

മുംബൈ: ഐ പി എല്‍ അഞ്ചാം സീസണില്‍ അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ പൂനെ വാരിയേഴ്‌സ് ഉടമകളായ സഹാറ മറ്റ് ടീമുകളുടെ സമ്മതം വാങ്ങണമെന്ന് ഐ പി എല്‍ ഭരണസമിതി ആവശ്യപ്പെട്ടു. സഹാറ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ അവരുമായി ചര്‍ച്ച നടത്തിയ ശേഷം ഭരണസമിതി അംഗീകാരം നല്കിയിട്ടുണ്ടെന്ന് ഐ പി എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

Read more...

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3