മാറാട് കേസില്‍ ഏതന്വേഷണവുമാകാം: മുസ്‌ലിംലീഗ്

കോഴിക്കോട്: മാറാട് കേസില്‍ പ്രത്യേക അന്വേഷണസംഘം നടത്തുന്ന നിലവിലെ അന്വേഷണം തുടരുകയോ സംഭത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കേസ,് സി ബി ഐ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കുകയോ ചെയ്യുന്നതില്‍ ലീഗിന് യാതൊരു എതിര്‍പ്പുമില്ലെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.  

 

 മാറാട് പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഏറെ പരിശ്രമിച്ച പാര്‍ട്ടിയാണ് ലീഗ്. ഇക്കാര്യത്തിലുള്ള ലീഗിന്റെ നയം എല്ലാ സമുദായങ്ങളുടെയും പിന്തുണയും പ്രശംസയും നേടിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാതെ ലീഗിനെ ചെളിവാരിയെറിയാനുള്ള കുടിലതന്ത്രങ്ങള്‍ മെനയുകയാണിപ്പോള്‍ സി പി എമ്മും ജമാഅത്തെ ഇസ്‌ലാമിയും. മാറാട് കലാപത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ പേരെടുത്ത് വിമര്‍ശിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ മാറാട് വിഷയം ലീഗിന് മേല്‍ വെച്ചുകെട്ടി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. ഇക്കാര്യങ്ങളില്‍ സമൂഹം ജാഗ്രത പാലിക്കണം. 

മാറാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതും കേസില്‍ സി ബി ഐ അന്വേഷണത്തിന് എതിര് നില്‍ക്കുന്നതും മുസ്‌ലിംലീഗാണെന്നാണ് സി പി എം ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ശരിയായ അന്വേഷണം നടത്തിയാല്‍ ഇന്ന് പരിശുദ്ധവേഷം കെട്ടുന്ന പലരുടെയും തനിനിറം വെളിച്ചത്താകും. മാറാട് വിഷയത്തില്‍ പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. അതുകൊണ്ടുതന്നെ സി ബി ഐ അന്വേഷണം ഉള്‍പ്പെടെ ഏതന്വേഷണത്തിനും പാര്‍ട്ടിക്ക് എതിര്‍പ്പില്ല. 

സാമുദായിക സ്പര്‍ധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഇ മെയില്‍ വിവാദം വീണ്ടും കത്തിച്ചുനിര്‍ത്താന്‍ ലീഗിന് താല്‍പര്യമില്ല. സാമുദായിക മുനയുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ലീഗ് ഇല്ലെന്നും വിവാദം അടഞ്ഞ അധ്യായമാണെന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. 

പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ പുരോഗതി സെക്രട്ടേറിയറ്റ് വിലയിരുത്തി. സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് യോഗം രൂപം നല്കി. ജനറല്‍സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ് റിപ്പോര്‍ട്ട് അവതരണം നടത്തി. ഭരണകാര്യങ്ങള്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സംസ്ഥാനസെക്രട്ടറി എം സി മായിന്‍ഹാജി സംസാരിച്ചു.

 അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ, സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, വൈസ് പ്രസിഡന്റുമാരായ പി എച്ച് അബ്ദുസലാം ഹാജി, കല്ലടി മുഹമ്മദ്, കെ വി മുഹമ്മദ് കുഞ്ഞി, അഡ്വ. എ മുഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ ടി പി എം സാഹിര്‍, കുട്ടി അഹ്മദ് കുട്ടി, എം ഐ തങ്ങള്‍, അഡ്വ. പി എം എ സലാം, വിദ്യഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുര്‍റബ്ബ്, ടി എ അഹ്മദ് കബീര്‍ എം എല്‍ എ, അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ, പി വി അബ്ദുല്‍വഹാബ്, പി കെ കെ ബാവ, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ്മദലി, വി കെ അബ്ദുല്‍ഖാദര്‍ മൗലവി, കളത്തില്‍ അബ്ദുല്ല, എം എ മുഹമ്മദ് ജമാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

 

 

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3