അക്രമത്തിന് പ്രേരിപ്പിച്ചിട്ടല്ല: ഹസാരെ

ന്യൂദല്‍ഹി: താന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അണ്ണ ഹസാരെ. വര്‍ഷങ്ങളായി അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന താന്‍ ഒരാളെയും അക്രമിക്കാന്‍ നിര്‍ദേശിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ബ്ലോഗിലെ പുതിയ പോസ്റ്റില്‍ വ്യക്തമാക്കി.

 

കേന്ദ്രമന്ത്രി ശരത് പവാറിനെ ഒരാള്‍ കരണത്തടിച്ചപ്പോള്‍ താന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചില രാഷ്ട്രീയക്കാര്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഹസാരെ പറഞ്ഞു. ആരോഗ്യം വീണ്ടെടുത്തശേഷം അഴിമതിക്കെതിരെ രാജ്യവ്യാപക പര്യടനം നടത്തുമെന്നും ഹസാരെ വ്യക്തമാക്കി.

 

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3