ടു ജി കേസ് ടെലികോം മേധാവികള്‍ക്ക് പുതിയ സമന്‍സ് അയക്കാന്‍ കോടതി
- Details
- Published on Saturday, 28 January 2012 08:06
ന്യൂദല്‍ഹി: ടു ജി കേസില്‍ വിവിധ ടെലികോം കമ്പനി മേധാവികള്‍ക്ക് പ്രത്യേക സി ബി ഐ കോടതി വീണ്ടും സമന്‍സയക്കാന്‍ ഉത്തരവിട്ടു. എസ്സാര്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാരായ രവി റൂയ, അന്‍ഷുമാന്‍ എന്നിവര്‍ക്കും ലൂപ്പ് ടെലികോമിലെ ഐ പി ഖേതാന്‍, കിരണ്‍ ഖേതാന്‍ എന്നിവര്‍ക്കുമാണ് ഹാജരാകാത്തതിനെ തുടര്‍ന്ന് രണ്ടാമത് സമന്‍സയക്കാന്‍ ഉത്തരവായത്.ഡിസംബര്‍ 21നാണ് ആദ്യസമന്‍സ് അയച്ചത്.പ്രത്യേക കോടതി ജഡ്ജി ഒ പി സൈനിയാണ് സമന്‍സ് അയച്ചത്.ഇതില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഫിബ്രുവരി 22ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉത്തരവിട്ടത് .തങ്ങളുടെ കക്ഷികള്‍ക്ക് സമന്‍സ് കൈപ്പറ്റാനായില്ലെന്ന് പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ശരിയായ വിലാസത്തില്‍ സമന്‍സ് അയയ്ക്കാഞ്ഞതിനാലാണ് ഇവര്‍ക്ക് ഹാജരാവാന്‍ കഴിയാതെ പോയതെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു. അന്‍ഷുമാന്‍ റൂയിയും രവി റൂയിയും കിരണ്‍ ഖയ്താനും ഐ പി ഖയ്താനും ദുബൈയിലാണ് ഉള്ളത്. സമന്‍സ് അയച്ചിരിക്കുന്നത് അവരുടെ ദല്‍ഹിയിലെയും മുംബൈയിലെയും വിലാസങ്ങളിലാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.







