ശശികലയുടെ രണ്ട് വിശ്വസ്തരെക്കൂടി ജയലളിത പുറത്താക്കി
- Details
- Published on Saturday, 28 January 2012 08:05
ചെന്നൈ: ഉറ്റതോഴിയായിരുന്ന ശശികലയുടെ രണ്ട് വിശ്വസ്തരെക്കൂടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.
റവന്യൂ മന്ത്രി എസ് പി വേലുമണി, വിദ്യാഭ്യാസ മന്ത്രി എസ് എസ് കൃഷ്ണമൂര്‍ത്തി എന്നിവരെയാണ് പുറത്താക്കിയത്.
എന്‍ ആര്‍ ശിവപതിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. വിവരസാങ്കേതിക മന്ത്രിയായിരുന്ന കെ എ ശെങ്കോട്ടിയനാണ് പുതിയ റവന്യൂ മന്ത്രി. എന്‍ സുബ്രഹ്മണ്യനെ വിവരസാങ്കേതിക മന്ത്രിയായും നിയമിച്ചു.
ശശികല ഉള്‍പ്പെടെ 14 പേരെ ഡിസംബറില്‍ പാര്‍ട്ടിയില്‍നിന്നും സര്‍ക്കാര്‍ പദവികളില്‍ നിന്നും പുറത്താക്കിയിരുന്നു. ജയലളിതയും ഉറ്റ തോഴിയുമായി ഉടക്കിയ ശേഷമുള്ള ജയലളിതയുടെ ആദ്യ മന്ത്രിസഭാ പുനസംഘടനയാണ് ഇത്. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍, ജയലളിതയുടെ ദത്തുപുത്രനായിരുന്ന വി എന്‍ സുധാകരന്‍ എന്നിവരുള്‍പ്പെടെ 14 പേരെയാണ് നേരത്തേ പുറത്താക്കിയത്.
ശശികലയുടെ സഹോദരീ ഭര്‍ത്താവ് എം പളനിവേല്‍, ബന്ധു കാളിയപെരുമാള്‍ എന്നിവരെയും ജയലളിത എ ഐ എ ഡി എം കെയില്‍ നിന്നു പുറത്താക്കിയിരുന്നു.







