സ്വാശ്രയ ഫീസ്: ഉടക്കുമായി വീണ്ടും ക്രിസ്ത്യന്‍ മാനേജ്‌മെന്റ്

കൊച്ചി: സ്വാശ്രയ കോളെജുകളില്‍ സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് വീണ്ടും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍. 

എല്ലാ സീറ്റുകളിലും ഒരേ ഫീസ് വാങ്ങും. ഇത്തവണയും ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടില്ലെന്ന് ഇതോടെ ഉറപ്പായിരിക്കയാണ്. 

 

സ്വാശ്രയ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്‍ നയം വ്യക്തമാക്കിയത്. മുഴുവന്‍ സീറ്റിലും ഒരേ ഫീസെന്ന നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്നും വിദ്യാര്‍ഥി പ്രവേശനം നടത്തുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ഒരു സമുദായത്തിനു വേണ്ടി തുടങ്ങിയ കോളെജുകളില്‍ കുറഞ്ഞ ഫീസില്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നതു ന്യായീകരിക്കാനാകില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. യോഗ്യതയില്‍ വിട്ടുവീഴ്ച ചെയ്യുന്നവര്‍ നിയമവിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകാം. അതേസമയം, സര്‍ക്കാറുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നു ഫെഡറേഷന്‍ അറിയിച്ചു.

ഫീസ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് ഫെഡറേഷന്റെ പാത സ്വീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം മറ്റു കോളെജ് മാനേജ്‌മെന്റുകളും വ്യക്തമാക്കിയിരുന്നു.

 

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3