ദക്ഷിണാഫ്രിക്കക്കാരനെ മര്‍ദിച്ചതിന് സൈഫ് അറസ്റ്റില്‍

മുംബൈ: ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ മര്‍ദ്ദിച്ചതിന് ബോളിവുഡ് നടന്‍ സൈഫ് അലി ഖാനെ പൊലീസ് അറസ്റ്റു ചെയ്തു. കൊളാബയിലെ താജ് ഹോട്ടലിലെ വസാബി റസ്റ്റോറന്റില്‍ കാമുകി കരീന കപൂറിനും മറ്റ് നാല് പേര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഖാന്‍ പ്രകോപിതനായി ദക്ഷിണാഫ്രിക്ക സ്വദേശിയെ അടിച്ചവശനാക്കിയത്.


തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ജൂഹു സ്വദേശിയായ ഇഖ്ബാല്‍ ശര്‍മ്മ സൈഫ് അലി ഖാനും സംഘവും ബഹളം വെച്ചതിനെ കുറിച്ച് പരാതിപ്പെട്ടതാണ് ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടാകാന്‍ കാരണം. സമാധാനം വേണമെങ്കില്‍  ലൈബ്രറിയില്‍ പോകാനായിരുന്നു ഇഖ്ബാലിനോട് സൈഫിന്റെ പ്രതികരണം. ഉന്തും തള്ളിനുമിടയില്‍ സൈഫ് അലി ഖാന്‍ ഇഖ്ബാലിന്റെ  മുഖത്തിടിക്കുകയായിരുന്നു.
അടിപിടിക്കു ശേഷം സൈഫ് അലി ഖാനും സംഘവും മൂക്കിനിടിച്ച് പരിക്കേല്‍പിച്ചെന്ന്  ഇഖ്ബാല്‍ പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. കേസില്‍ സൈഫ് അലിഖാന്‍ കീഴടങ്ങി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാത്രമേ സൈഫ് അലി ഖാന് ജാമ്യം ലഭിക്കൂ. അക്രമിക്കുക മാത്രമല്ല തന്നേയും ഭാര്യാപിതാവിനേയും സൈഫ് തെറി വിളിക്കുകയുമുണ്ടായെന്ന് ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ സല്‍മാന്‍ ഖാനുള്‍പ്പെടെയുള്ള ചില ബോളിവുഡ് നടന്മാര്‍ അടിപിടിയുണ്ടാക്കിയിരുന്നു.


Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3