ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് അന്ത്യാഞ്ജലി

പുതുച്ചേരി/ചെന്നൈ: കഴിഞ്ഞ ദിസവം നിര്യാതനായ കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പുതുച്ചേരിയിലെ ഉപ്പളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം. 

 

ജാര്‍ഖണ്ഡ് ഗര്‍ണര്‍ സയ്യിദ് ആലം, മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡെ, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ ഇഖ്ബാല്‍ സിംഗ്, മുഖ്യമന്ത്രി എന്‍ രംഗസ്വാമി, കേന്ദ്രമന്ത്രി വി നാരായണ സ്വാമി, സംസ്ഥാന മന്ത്രിമാര്‍, എം എല്‍ എമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ സംബന്ധിച്ചു. 

കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി, പ്രവാസി മന്ത്രി വയലാര്‍ രവി, കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ്, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മന്ത്രിമാര്‍ എം എല്‍ എമാര്‍ തുടങ്ങിയവര്‍ ഫാറൂഖിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. നേരത്തെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഗവര്‍ണറുടെ പുതുച്ചേരിയിലെ വസതിയിലെത്തിയാണ് ഇവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.20നായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇവിടെ വിദഗ്ധ ചികിത്സയിലായിരുന്നു അദ്ദേഹം. 74 വയസായിരുന്നു.

ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന എം ഒ എച്ച് ഫാറൂഖ് കഴിഞ്ഞ ആഗസ്തിലാണ് കേരള ഗവര്‍ണറായി നിയമിതനായത്. 2011 സെപ്തംബറില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ അദ്ദേഹം അസുഖത്തെ തുടര്‍ന്ന് ലീവിലായിരുന്നു.

1937 സെപ്തംബര്‍ ആറിന് ജനിച്ച ഹസന്‍ ഫാറൂഖ് മരിക്കാര്‍ എന്ന എം ഒ എച്ച് ഫാറൂഖ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയെ സ്വതന്ത്രമാക്കാന്‍ 1953-54 വര്‍ഷത്തില്‍ നടന്ന സമരത്തില്‍ പങ്കെടുത്താണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.മൂന്ന് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു. 29ാം വയസ്സില്‍ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ ഫാറൂഖ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയെന്ന ഖ്യാതിക്കുടമയാണ്.

 1967 മുതല്‍ 68 വരെയും 69 മുതല്‍ 74 വരെയും പിന്നീട് 1985 മുതല്‍ 90 വരെയും അദ്ദേഹം പുതുച്ചേരി മുഖ്യമന്ത്രിയായി. 1964 മുതല്‍ 67 വരെ പുതുച്ചേരി നിയമസഭാ സ്പീക്കര്‍ ആയിരുന്നു. മൂന്ന് തവണ അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു (1991, 96, 99). കേന്ദ്ര വ്യോമയാന- വിനോദസഞ്ചാരവകുപ്പു സഹമന്ത്രിയായിരുന്നിട്ടുമുണ്ട്. 2004 ല്‍ സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ അദ്ദേഹം 2010ലാണ് ജാര്‍ഖണ്ഡ് ഗവര്‍ണറായത്. 

ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ ഒരാഴ്ച ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കേരളത്തില്‍ പൊതു അവധിയായിരുന്നു. പുതുച്ചേരി മൂന്നുദിവസം ദുഖമാചരിക്കും. കേരള മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഗവര്‍ണറുടെ നിര്യാണത്തില്‍ അനുശോചിച്ചു. 

 

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3