ലോകായുക്ത: കൃഷ്ണക്കെതിരായ അന്വേഷണത്തിന് സ്റ്റേ

ന്യൂദല്‍ഹി: ലോകായുക്ത അന്വേഷണം നേരിടുന്ന വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയ്ക്ക് നേരിയ  ആശ്വാസം. അനധികൃത ഖനന വിവാദവുമായി ബന്ധപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി കൂടിയായ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയ്‌ക്കെതിരെ കര്‍ണാടക ലോകായുക്ത പൊലീസ് നടത്തുന്ന അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. 

 

അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ എസ് എം കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. 

ജസ്റ്റീസുമാരായ അല്‍ത്മാസ് കബീര്‍, എസ് എസ് നിജ്ജാര്‍, ഗ്യാന്‍ സുധ മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

1999-2004 കാലയളവില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ ധാതു സമ്പന്നമായ വന ബ്ലോക്കുകള്‍ നിയമവിരുദ്ധമായി ഖനനമേഖലകളാക്കിയെന്ന് ആരോപിച്ചായിരുന്നു കൃഷ്ണയ്‌ക്കെതിരെ ലോകായുക്ത പൊലീസ് കഴിഞ്ഞ ഡിസംബറില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 

അനധികൃത ഖനനം അന്വേഷിക്കാനുള്ള ലോകായുക്ത ജഡ്ജി എന്‍ കെ സുധീന്ദ്രബാബുവിന്റെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് കൃഷ്ണയുടെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ജനുവരി 20ന്റെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

മന്ത്രിസഭാ തീരുമാനം 34 മന്ത്രിമാര്‍ കൂട്ടായി എടുത്തതാണെന്നും ഒരാളെ മാത്രം തെരഞ്ഞുപിടിച്ച് അന്വേഷണം നടത്താന്‍ പറ്റില്ലെന്നുമായിരുന്നു കൃഷ്ണ വാദിച്ചത്. 

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടാന്‍ കോടതികള്‍ക്കാവില്ലെന്നും കൃഷ്ണ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

 

 

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3