ചെക്കുകള്‍ക്ക് അല്‍പ്പായുസ്

 

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ചെക്കുകളുടെ  കാലാവധിമൂന്നു മാസമായി ചുരുക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുക്കുന്നു.  

 

പണം നേരിട്ടു കൈമാറുന്നതിനു പകരം തന്റെ അക്കൗണ്ടില്‍ നിന്നും സ്വയമോ അല്ലെങ്കില്‍ അതില്‍ പറയുന്ന വ്യക്തിയോ പണം ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന് ബാങ്കും നിക്ഷേപകനും തമ്മിലുള്ള കരാറാണ് ചെക്ക്. നിലവില്‍ ആറു മാസക്കാലമാണ് ചെക്കുകളുടെ കാല പരിധി.  അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ചെക്കുകളുടെ  കാലാവധിമൂന്നു മാസമായി ചുരുക്കാന്‍ റിസര്‍വ് ബാങ്ക് നടപടിയെടുക്കുന്നു.  വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു മാസത്തില്‍ കൂടുതല്‍ സമയം നിശ്ചയിച്ചിയിട്ടുള്ള ചെക്കുകള്‍ക്ക് ബാങ്കുകള്‍ പണം നല്‍കില്ല. ഡ്രാഫ്റ്റുകളും ഈ നടപടിയില്‍ ഉള്‍പ്പെടും. 

ബെയറര്‍ ചെക്കുകളുടെ വന്‍തോതിലുള്ള കൈമാറ്റം തടയാനാണ് കാലാവധി കുറയ്ക്കുന്നത്. പ്രത്യേകമായി ആരുടെയും പേരെഴുതാത്തതും കൈവശമിരിക്കുന്ന വ്യക്തിക്ക് പണമാക്കി മാറ്റാവുന്നതുമാണ് ബെയറര്‍ ചെക്കുകള്‍. ആര്‍ക്കും പണമാക്കി മാറ്റാമെന്നതും എത്ര തവണ കൈമറിയാമെന്നതിനാലും ഇത്തരം ചെക്കുകള്‍ കറന്‍സി നോട്ടുകള്‍ക്ക് തുല്ല്യമായി തീരുകയാണ്. ഇത് റിസര്‍വ് ബാങ്കിന്റെയും ധനമന്ത്രാലയത്തിന്റെയും അധികാരത്തെയും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്നതും അനധികൃത ഇടപാടുകള്‍ക്ക്  അവസരമൊരുക്കുന്നതിനാലുമാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് റിസര്‍വ് ബാങ്ക് മുതിരുന്നത്.

ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ക്കും ഇനിമുതല്‍ ഇതേ ഗതിയാണ് വരുന്നത്. ഒരു പ്രത്യേക ശാഖയിലേക്ക്  മുന്‍കൂര്‍ പണമടച്ച ശേഷം നിര്‍ദേശിക്കപ്പെടുന്ന വ്യക്തിയുടെ പേരില്‍ ബാങ്ക് നല്‍കുന്ന ചെക്കുകളാണ് ഡ്രാഫ്റ്റുകള്‍. ഓഹരികള്‍, മ്യൂചല്‍ ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള ലാഭവിഹിതങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഇന്ത്യയിലെവിടെയും മാറ്റാവുന്ന ചെക്കുകളാണ് ഡിവിഡന്റ് വാറന്റുകള്‍. അവയുടെ കാലപരിധിയും ആറുമാസക്കാലത്തില്‍ നിന്ന് മൂന്നാക്കി ചുരുക്കിയിട്ടുണ്ട്.

 

 

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3