പിറവം തെരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്കു മാറ്റി

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ചതിലും ഒരുദിനം മുമ്പെ പിറവത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. മാര്‍ച്ച് 17-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 18-ന് ഞായറാഴ്ച ദിവസമായതിനാല്‍ അന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.


അതേസമയം ഫലപ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളുടെ തീയതിയില്‍ മാറ്റമില്ല. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേരത്തെ കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ക്ക് കത്തയച്ചിരുന്നു.
തെരഞ്ഞെടുപ്പ് പുതുക്കി നിശ്ചയിച്ച 17-ന് നടക്കേണ്ട എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആ പരീക്ഷകള്‍ 26-ന് നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. ഇന്നലെ രാവിലെ തീയതി മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു.
ഈ യോഗത്തില്‍ ബി എസ് പിയൊഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം 17-ന് വോട്ടെടുപ്പ് നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചു. അന്ന് നടക്കേണ്ട പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ തെരഞ്ഞെടുപ്പ് തീയതി മാറ്റുന്ന കാര്യത്തെക്കുറിച്ച് ശിപാര്‍ശ ചെയ്യാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ രാഷ്ട്രീയ പ്രതിനിധികളെ അറിയിച്ചു.  യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും പരീക്ഷ മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കുകയുമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് തീയതി മാറ്റിവെച്ചത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചത്.

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3