അഴീക്കോട് ധീരനായ യോദ്ധാവ്: വി എസ്

സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു; അഴീക്കോടിന് സര്‍ക്കാര്‍ ചെലവില്‍ സ്മാരകം പണിയും

കണ്ണൂര്‍: ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ പയ്യാമ്പലത്ത് സര്‍വ്വകക്ഷി അനുശോചന യോഗം  ചേര്‍ന്നു. ധീരനായ യോദ്ധാവിനെയാണ് അഴീക്കോടിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അനീതിക്കെതിരേ പോരാടിയ അഴീക്കോട് ആദ്യകാല ഗാന്ധിയന്‍ ആദര്‍ശത്തിലൂടെ കോണ്‍ഗ്രസിലെത്തിയെങ്കിലും അടിയന്തരാവസ്ഥയിലെ അനുഭവം ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവാക്കി മാറ്റിയെന്ന് വി എസ് പറഞ്ഞു. വാഗ്ഭടാനന്ദന്റെ പ്രിയ ശിഷ്യന്‍ അഴിമതിക്കെതിരേയും പോരാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുകുമാര്‍ അഴീക്കോടിന് ഉചിതമായ സ്മാരകം പയ്യാമ്പലത്ത് പണിയുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഇരിട്ടിന് മുന്നിലെ പ്രകാശ ഗോപുരമായിരുന്നു അഴീക്കോടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുഖം നോക്കാതെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ പാര്‍ട്ടി ഗൗരവത്തിലാണെടുത്തിരുന്നെതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സി വേണുഗോപാല്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, മന്ത്രിമാരായ എം കെ മുനീര്‍, എം എല്‍ എമാരായ എ പി അബ്ദുല്ലക്കുട്ടി, കെ എം ഷാജി, നഗരസഭ അധ്യക്ഷ എം സി ശ്രീജ, പുഴക്കല്‍ വാസുദേവന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി പി ലക്ഷ്ണമന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

 

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3