കുറ്റവാളികള്‍ ഇന്ത്യന്‍ നിയമത്തിന് വിധേയരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ ഇന്ത്യന്‍ നിയമത്തിന് വിധേയരാകണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതേക്കുറിച്ച് ഗൗരവമായ ചര്‍ച്ചയാണ് നടത്തിയത്. വെടിയേറ്റു മരിച്ച മല്‍സ്യ തൊഴിലാളി ജലസ്റ്റിന്റെ ഭാര്യയ്ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി നല്‍കും.

Read more...

പിറവം തെരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്കു മാറ്റി

തിരുവനന്തപുരം: നേരത്തെ നിശ്ചയിച്ചതിലും ഒരുദിനം മുമ്പെ പിറവത്ത് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. മാര്‍ച്ച് 17-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 18-ന് ഞായറാഴ്ച ദിവസമായതിനാല്‍ അന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.

Read more...

ബി ജെ പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; വിവാദങ്ങള്‍ ബാക്കി

തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ സംസ്ഥാന അധ്യക്ഷന്റെ നിലപാടിനെതിരെ ബി ജെ പി നേതാക്കളുടെ രൂക്ഷവിമര്‍ശം. തര്‍ക്കങ്ങള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമൊടുവില്‍ പിറവം ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ ബി ജെ പി നേതൃയോഗം തെരഞ്ഞെടുത്തു.

Read more...

അസഭ്യം: റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: ജയഗീതയോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും ആസൂത്രണ ബോര്‍ഡ് റിസര്‍ച്ച് ഓഫീസറുമായ ജയഗീതക്കാണ് തിരുവനന്തപുരം, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് ടെയ്രിനില്‍ വച്ച് വെള്ളിയാഴ്ച റെയില്‍വേ ഉദ്യോഗസ്ഥരുടെ അസഭ്യവര്‍ഷത്തിനിരയായത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ ഇവരെ അസഭ്യം പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നുമാണ് ഹരജിയില്‍ പറയുന്നത്.

Read more...

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3