പാമൊലിന്‍: വി എസ് എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ തന്റെ പങ്ക് നേരത്തേ അറിയാമിയിരുന്നുവെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അഞ്ചുകൊല്ലം മുഖ്യമന്ത്രിയായിട്ടും ഒരു നടപടിയും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാമൊലിന്‍ കേസിനെ കുറിച്ച് വി എസ് 1994-ല്‍ എഴുതിയ പുസ്തകത്തിലും തന്റെ പങ്കിനെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.

Read more...

ഇറ്റാലിയന്‍ കപ്പലില്‍ പരിശോധന ഇന്ന് തുടങ്ങും

എം ബി അഫ്‌സല്‍
കൊല്ലം: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന ആയുധം കണ്ടെടുക്കാനായി ഇറ്റാലിയന്‍ കപ്പല്‍ പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്-2 പി വി അനീഷ്‌കുമാര്‍ അനുമതി നല്‍കി. വിദേശകപ്പലായതിനാല്‍ ഇതില്‍ കയറി പരിശോധിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണ്.തിങ്കളാഴ്ച കോടതി അവധിയായതിനാല്‍ അന്വേഷണോദ്യോഗസ്ഥര്‍ കരുനാഗപ്പള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് ഇതിനായി അപേക്ഷ നല്‍കിയിരുന്നില്ല. കഴിഞ്ഞദിവസം സി ജെ എം കോടതിയുടെ ചാര്‍ജ്ജുള്ള കൊല്ലം കോടതിക്ക് ഇതിനായി അപേക്ഷ നല്‍കിയത്. ഈ അനുമതിയുടെ അടിസ്ഥാനത്തില്‍ കപ്പലില്‍ ഇന്ന് അന്വേഷണം തുടങ്ങും.

Read more...

സഭാതര്‍ക്കം വിജയത്തെ ബാധിക്കില്ല; വികസന തുടര്‍ച്ചയ്ക്ക് ശ്രമിക്കും: അനൂപ് ജേക്കബ്

കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെങ്കിലും മണ്ഡലത്തിന്റെ വികസനത്തെ അടിസ്ഥാനമാക്കിയായിരിക്കും ജനങ്ങള്‍ വിധിയെഴുത്ത് നടത്തുകയെന്ന് പിറവത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറവം മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് യു ഡി എഫ് കാലത്താണെന്നും അതിനാല്‍തന്നെ വികസനത്തിന് ഊന്നല്‍ കൊടുത്ത് വികസന തുടര്‍ച്ചക്കായാണ് താന്‍ വോട്ടുചോദിക്കുകയെന്നും അനൂപ് ജേക്കബ് പറഞ്ഞു.

Read more...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴല്‍ തേക്കടിയിലെ ബോട്ടിംഗിന് പ്രതികൂലമാവും

ഇടുക്കി:  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് തേക്കടിയിലെ ബോട്ടിംഗിനെ പ്രതികൂലമായി ബാധിക്കും. 111.6 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനരപ്പ്. ഫെബ്രുവരി പകുതി പിന്നിടുമ്പോള്‍ ജലനിരപ്പ് ഇത്ര താഴുന്നത് 10 വര്‍ഷത്തിനിടെ ആദ്യമാണ്. വേനല്‍ മഴ കനിഞ്ഞില്ലെങ്കില്‍ മുല്ലപ്പെരിയാറിലെ ജലത്തെ ആശ്രയിച്ച് കഴിയുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍ വറുതിയുടെ പിടിയിലമരും.

Read more...

അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു


തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന്റെ കണക്കനുസരിച്ച് ഫെബ്രുവരി 20ന് അവസാനിച്ച ആഴ്ചയില്‍ ഇടുക്കി അണക്കെട്ടില്‍  04.28 അടിയും ഇടമലയാര്‍ അണക്കെട്ടില്‍ 04.26 അടിയും കല്ലട  അണക്കെട്ടില്‍ 02.78 അടിയും ജലനിരപ്പ് കുറഞ്ഞു.

Read more...

പിറവത്ത് ശരി യു ഡി എഫ്: എന്‍ എസ് എസ്

കോട്ടയം: പിറവം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്തുണയ്ക്കുമെന്ന് എന്‍ എസ് എസ് സൂചന നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചാല്‍ ഭരണം അസ്ഥിരമാകുമെന്നും അതു രാഷ്ട്രീയ കുതിരക്കച്ചവടത്തിനും ഇടക്കാല തെരഞ്ഞെടുപ്പിനും ഇടയാക്കുമെന്നും ഈ സാഹചര്യം ഒഴിവാക്കുന്ന നിലപാടാണ് എന്‍ എസ് എസ് സ്വീകരിക്കുകയെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

Read more...

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3