ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് 28ലേക്ക് മാറ്റി

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് പാകിസ്താന്‍ സുപ്രീംകോടതി ഈ മാസം 28 ലേക്ക് മാറ്റി. ജസ്റ്റീസ് നസീറുല്‍ മൂല്‍ക്ക് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കേസ് 28 ലേക്ക് നീട്ടിയത്.


ഗീലാനിക്കെതിരെ കേസ് വാദിക്കുന്ന അറ്റോര്‍ണി ജനറല്‍ അന്‍വറുല്‍ ഹഖ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് കോടതി കേസ് മാറ്റിവെച്ചത്.
ഗീലാനിക്കെതിരെ മുന്‍പ് പുറപ്പെടുവിച്ച ദേശീയ അനുരഞ്ജന ഓര്‍ഡിനന്‍സ്, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ക്ക് കത്തെഴുതാന്‍ കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍, കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടുളള കോടതിയുത്തരവുകള്‍ ഉള്‍പ്പടെയുള്ള തെളിവുകളാണ് അന്‍വറുല്‍ ഹഖ് ഹാജരാക്കിയത്.
ഫെബ്രുവരി 27 ന് മുഴുവന്‍ തെളിവുകളും സാക്ഷികളുടെ ലിസ്റ്റും ഹാജരാക്കണമെന്ന് കോടതി എ ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.പ്രസിഡന്റ് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതികേസ് പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ഗീലാനിക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്. കേസില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.

Other News in this Category

Mladic's trial postponed due to prosecution errors

ആഴ്ചപ്പതിപ്പ്

കൂട്ട്

Right_Advt3