ഖുര്‍ആന്‍ കത്തിക്കല്‍: വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു
- Details
- Published on Wednesday, 22 February 2012 22:28
കാബൂള്‍: നാറ്റോ സേന ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധം അഫ്ഗാനില്‍ ശക്തമായി തുടരുന്നു. രണ്ടാം ദിവസവും അഫ്ഗാനിസ്ഥാനില്‍ ശക്തമായ പ്രക്ഷോഭം നടന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. 2,000 ത്തോളം ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലേറുണ്ടായി. പ്രധാന റോഡുകള്‍ ഉപരോധിക്കപ്പെട്ടു.
തലസ്ഥാന നഗരിയായ കാബൂളിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാണ്. 'അമേരിക്കക്ക് മരണം ' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധക്കാര്‍ രംഗത്തുള്ളത്. വെടിവെപ്പ് രൂക്ഷമായതിനെ തുടര്‍ന്ന് പ്രക്ഷോഭകാരികള്‍ കല്ലെറിയുകയും കടകളും വാഹനങ്ങളും അഗ്‌നിക്കിരയാക്കുകയും ചെയ്തു. കാബൂളിലെ ജലാലാബാദില്‍ തടിച്ച് കൂടിയ നൂറോളം ആളുകള്‍ യു എസ് സൈനിക കേന്ദ്രത്തിന് നേരെ കല്ലെറിയുകയും ടയര്‍ കത്തിക്കുകയും ചെയ്തു.
പ്രതിഷേധത്തെ തുടര്‍ന്ന് സൈന്യം ആകാശത്തേക്ക് വെടിവെച്ചു. അതേസമയം സേനാംഗങ്ങള്‍ ഖുര്‍ആന്‍ കത്തിച്ചതില്‍ നാറ്റോ നേരത്തെ മാപ്പു പറഞ്ഞിരുന്നു. ബഗ്രാമിലെ നാറ്റോ വ്യോമതാവളത്തിനു സമീപമാണ് കത്തിയ നിലയില്‍ ഖുര്‍ആന്‍ കണ്ടെത്തിയത്.






