550 മീറ്റര്‍ കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു
- Details
- Published on Wednesday, 01 February 2012 19:47
ദോഹ: ദഫ്‌ന ഏരിയയില്‍ ഖത്തരി ദിയാര്‍ നിര്‍മിക്കുന്ന 550 മീറ്റര്‍ കെട്ടിടത്തിന്റെ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെച്ചു. കെട്ടിടത്തിന്റെ ഉയരം വിമാനങ്ങള്‍ പറന്ന് ഉയരുന്നതിനേയും താഴ്ന്നിറങ്ങുന്നതിനേയും ബാധിക്കുന്നതായി നിരീക്ഷിച്ചതിനാലാണ് നിര്‍മാണം താത്ക്കാലികമായി നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ന്യൂ ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഉദ്ഘാടനത്തോടെ വിമാനങ്ങളുടെ ദിശകള്‍ മാറുമെന്നും ശേഷം കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിക്കുമെന്നും ഖത്തരി ദിയാര്‍ സി ഇ ഒ മുഹമ്മദ് ബിന്‍ അലി ഹദ്ഫ പറഞ്ഞു. പണി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടിടമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.






