ബ്രസീലില്‍ കെട്ടിടം തകര്‍ന്ന് അഞ്ചുമരണം
- Details
- Published on Saturday, 28 January 2012 07:15
റിയോ ഡി ജനീറോ: ബ്രസീലിലെ റീയോയില്‍ ബഹുനിലകെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ അഞ്ച്‌പേര്‍ മരിച്ചു. 11 പേരെ കാണാതായി. ആറു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ അപകടത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഇന്നലെ യാണ് അഞ്ചു മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. നിര്‍മ്മാണത്തിലെ അപാകതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.







