ചെലവ് ചുരുക്കല്‍; ഒരു ലക്ഷം സൈനികരെ അമേരിക്ക വെട്ടിക്കുറക്കുന്നു
- Details
- Published on Saturday, 28 January 2012 07:14
പെന്റഗണ്‍: അമേരിക്ക ചെലവു ചുരുക്കല്‍ നടപടിയുടെ ഭാഗമായി സൈനികരുടെ എണ്ണം കുറക്കാന്‍ ഒരുങ്ങുന്നു. പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പേരെ സൈന്യത്തല്‍ നിന്നും ഒഴിവാക്കാനാണ് തീരുമാനം. സൈന്യത്തെ ചെറുതാക്കുന്നതോടൊപ്പം കൂടുതല്‍ ഊര്‍ജസ്വലമാക്കുകയാണ് ഇതിന് പിന്നില്‍ ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റ പറഞ്ഞു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ സൈനികബലം 5,70,000 ല്‍ നിന്നും 4,90,000 ആയി കുറയ്ക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രതിരോധം കൈകാരര്യം ചെയ്യുന്ന പെന്റഗണിന്റെ ബജറ്റില്‍ 48,700 കോടി ഡോളര്‍ കുറവുവരുത്തുമെന്നതാണ് സൈനിക ബലം കുറയ്ക്കാന്‍ കാരണം. റഡാറുകളെ കബളിപ്പിച്ച് ആക്രമണം നടത്തുന്ന എഫ് - 35 യുദ്ധവിമാനങ്ങള്‍ അമേരിക്കന്‍ സൈന്യം തുടര്‍ന്നും ഉപയോഗിക്കുമെങ്കിലും പുതുതായി ഇവ വാങ്ങുന്നത് കുറയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.







