അബാട്ടാബാദിലെ സൈനികകേന്ദ്രത്തിന് നേരെ റോക്കറ്റാക്രമണം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ അബാട്ടാബാദില്‍ പ്രവര്‍ത്തിക്കുന്ന സൈനിക പരിശീലന കേന്ദ്രത്തില്‍ റോക്കറ്റ് ആക്രമണം. ഇസ്‌ലാമാബാദിന് 50 കീലോമീറ്റര്‍ വടക്ക് കഴിഞ്ഞ വര്‍ഷം മെയില്‍ അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനെ അമേരിക്കന്‍ സേന വധിച്ച സ്ഥലത്തിനു സമീപത്താണ് ഈ സൈനിക കേന്ദ്രം.

 

 ഇന്നലെ പുലര്‍ച്ചെയുണ്ടായ റോക്കറ്റാക്രമണത്തില്‍  സൈനിക കേന്ദ്രത്തിന്റെ സുരക്ഷണമതില്‍ തകര്‍ന്നു. ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമാണ് അബോട്ടാബാദിലുള്ളത്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് സൈനിക കേന്ദ്രത്തിനുള്ള സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്

 

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3