അലി അബ്ദുള്ള സാലിഹിന് ഒമാനില്‍ അഭയം തേടാന്‍ ആഗ്രഹം
- Details
- Published on Wednesday, 25 January 2012 22:51
മസ്‌കത്ത്: ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരമൊഴിഞ്ഞ യമന്‍ ഏകാധിപതി അലി അബ്ദുള്ള സാലിഹ് അയല്‍ രാജ്യമായ ഒമാനില്‍ അഭയം തേടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം ഒമാന്‍ ഭരണകൂടം അദ്ദേഹത്തിന്റെ പ്രതികരണത്തോട് വിമുഖത കാണിച്ചിട്ടുണ്ട്. അഭയം നല്‍കിയാല്‍ യമനിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന വാദം ഉയര്‍ന്നതിലാണ് ഒമാന്‍ വിമുഖത കാണിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധികാരമൊഴിഞ്ഞ സാലിഹ് ഞായറാഴ്ചയാണ് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. ഇതിനിടെയാണ് ഒമാനില്‍ അഭയം തേടാന്‍ സാലിഹ് ആഗ്രഹം പ്രകടിപ്പിച്ചത്.
സാലിഹിനെതിരെ വിചാരണ നടപടികള്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം അധികാരമൊഴിഞ്ഞതിനാല്‍ വിചാരണയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.







