അഫ്ഗാന്‍ സമാധാനം: പിന്തുണ തുടരുമെന്ന് അമേരിക്ക
- Details
- Published on Tuesday, 24 January 2012 10:20
കാബൂള്‍: അഫ്ഗാനിസ്താനിലെ സമാധാന ശ്രമങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഇനിയും തുടരുമെന്ന് അമേരിക്ക. അഫ്ഗാന്‍- യു എസ്-പാക് പ്രത്യേക പ്രതിനിധി മാര്‍ക്ക് ഗ്രോസ്മാനാണ് ഇക്കാര്യം അറിയിച്ചത്. കാബൂളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.അഫ്ഗാനില്‍ സമാധാനം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് അഫ്ഗാന്‍ ഉപ വിദേശകാര്യമന്ത്രി ജാവേദ് ലുദിനും പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ഗ്രോസ്മാനൊപ്പെ പങ്കെടുക്കുകയായിരുന്നുഅദ്ദേഹം.
രാജ്യത്തിന്റെ സമാധാനപ്രക്രിയയില്‍ താലിബാനും പങ്കു ചേരണമെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്കും കരാറിലേര്‍പ്പെടാനും അവര്‍ തയ്യാറാകണമെന്നും ഗ്രോസ്മാന്‍ ആവശ്യപ്പെട്ടു. ഗ്വണ്ടനാമോയിലെ തങ്ങളുടെ സഹപ്രവര്‍ത്തകരായ തടവുകാരെ വിട്ടയയ്ക്കണമെന്ന താലിബാന്റെ ആവശ്യത്തില്‍ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.







