ടൂര്‍ ഓപ്പറേറ്റര്‍ തോമസ് കുക്ക് പ്രതിസന്ധിയില്‍
- Details
- Published on Thursday, 24 November 2011 00:25
ലണ്ടന്‍: ലോകത്തെ പ്രമുഖ ട്രാവല്‍ ടൂര്‍ ഓപ്പറേറ്ററും ഹോളിഡേ കമ്പനിയുമായ തോമസ് കുക്ക് പ്രതിസന്ധിയില്‍. വായ്പാ ബാധ്യത വന്‍ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തോമസ് കുക്ക് പ്രതിസന്ധിയിലായത്. കമ്പനിയുടെ വിപണി മൂല്യത്തില്‍ നാലിലൊന്നായി ചുരുങ്ങി. വായ്പാബാധ്യത ഉയര്‍ന്നതോടെ പിടിച്ചുനില്‍ക്കാനായി കൂടുതല്‍ വായ്പ എടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
യൂറോപ്പിലെ മാന്ദ്യത്തെത്തുടര്‍ന്ന് വിമാനക്കമ്പനികളും ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഭീമമായ നഷ്ടത്തിലാണ്. യൂറോപ്പിലാകെ അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പല കമ്പനികളും നഷ്ടത്തിലാണ്.






