ശക്തരുടെ ഫോബ്‌സ് പട്ടികയില്‍ സോണിയ-11; മന്‍മോഹന്‍ സിംഗ് -19
- Details
- Published on Friday, 04 November 2011 09:36
വാഷിംഗ്ടണ്‍: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഫോബ്‌സ് മാസികയുടെ ലോകത്തിലെ ശക്തരായ 70 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് പട്ടികയിലെ ഒന്നാമന്‍. തേടിവന്നിട്ടും രണ്ട് പ്രാവശ്യം പ്രധാനമന്ത്രി പദം നിരസിച്ച സോണിയ പട്ടികയില്‍ 11-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ ഒന്‍പതാം സ്ഥാനത്തുനിന്നുള്ള താഴേക്കു പോക്കാണിത്. ലോകത്തെ ശക്തരായ വനിതകളുടെ നിരയില്‍ ഏഴാം സ്ഥാനവും സോണിയ നേടി. അഴിമതിയില്ലാത്ത ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 19 -ാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മന്‍മോഹന്‍ ഒരുപടി പിറകിലാണിപ്പോള്‍. 2010 ല്‍ ഒന്നാമനായിരുന്ന ചൈനീസ് പ്രസിഡന്റ് ഹ്യുജിന്താവോ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു വരികയും ചെയ്തു. ഇന്ത്യക്കാരില്‍ വ്യവസായികളായ റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 35ാമനായി നില്‍ക്കുന്നു. കോടീശ്വരനും ആര്‍സലര്‍ മിത്തല്‍ തലവനുമായ ലക്ഷ്മി മിത്തല്‍ 47, വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി 61 എന്നിങ്ങനെ സ്ഥാനങ്ങളിലെത്തി.പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐ യുടെ തലവന്‍ അഹമ്മദ് ഷുജ പാഷ 58-ാം സ്ഥാനത്തെത്തി. തൊട്ടുപിറകിലുളളത് ഡി-കമ്പനി തലവന്‍ ദാവൂദ് ഇബ്രാഹീം കസ്‌കറാണ്.
സാങ്കേതികവിദ്യാ രംഗത്തെ ശക്തരായ വ്യക്തികളില്‍ ഫെയ്‌സ്ബുക്ക് സി ഇ ഒ മാര്‍ക് സുകര്‍ബേര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 40ല്‍ നിന്നും ഒറ്റയടിക്ക് ഒമ്പതിലെത്തി. മൈക്രോസോഫ്റ്റ് കമ്പനി അധ്യക്ഷന്‍ ബില്‍ ഗേല്‍റ്റ്‌സ് അഞ്ചാം സ്ഥാനത്താണ്. അതേസമയം, ബിന്‍ ലാദന്‍, ആപ്പിള്‍ ഉപജ്ഞാതാവ് സ്റ്റീവ് ജോബ്‌സ്, വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ, ഒപ്‌റ വിന്‍ഫ്രി തുടങ്ങി പത്തോളം പേര്‍ പട്ടികയില്‍ നിന്ന് ഈ വര്‍ഷം പുറത്തു പോയി.






