സിറിയ: ഷെല്ലാക്രമണത്തില്‍ വിദേശ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഹോംസ്: ഹോംസ് നഗരത്തില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ വിദേശ പത്രപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറും കൊല്ലപ്പെട്ടു.  സണ്‍ഡേ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മേരി കോല്‍വിനും ഫ്രഞ്ച്  ഫോട്ടോഗ്രാഫര്‍ റെമി ഒച്ച്‌ലികുമാണ് കൊല്ലപ്പെട്ടതെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ഉമര്‍ ശാക്കിര്‍ പറഞ്ഞു. സണ്‍ഡേ ടൈംസ് ഫോട്ടോഗ്രാഫര്‍ പോള്‍ കോണ്‍റോയിക്കും ആക്രമണത്തില്‍ ഗുരുതരമായ പരുക്കുണ്ട്.

Read more...

മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകും: റഷ്യ

മോസ്‌കോ: മിസൈല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. യൂറോപ്പില്‍ മിസൈല്‍ പ്രതിരോധ കവചമൊരുക്കാനുള്ള പദ്ധതി യു എസ് റദ്ദാക്കിയില്ലെങ്കില്‍ മിസൈല്‍ പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഒന്നുകില്‍ പദ്ധതി ഉപേക്ഷിക്കണം.

Read more...

ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് 28ലേക്ക് മാറ്റി

ഇസ്‌ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരായ കോടതിയലക്ഷ്യക്കേസ് പാകിസ്താന്‍ സുപ്രീംകോടതി ഈ മാസം 28 ലേക്ക് മാറ്റി. ജസ്റ്റീസ് നസീറുല്‍ മൂല്‍ക്ക് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കേസ് 28 ലേക്ക് നീട്ടിയത്.

Read more...

ഖുര്‍ആന്‍ കത്തിക്കല്‍: വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: നാറ്റോ സേന ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധം അഫ്ഗാനില്‍ ശക്തമായി തുടരുന്നു. രണ്ടാം ദിവസവും അഫ്ഗാനിസ്ഥാനില്‍ ശക്തമായ പ്രക്ഷോഭം നടന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. 2,000 ത്തോളം ആളുകളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.

Read more...

യു എസ്: വിമാനം തകര്‍ന്ന് രണ്ട് മരണം

വാഷിംഗ്ടണ്‍: യു എസിലെ ടെക്‌സാസില്‍ ചെറുവിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചതായി യു എസ് വ്യോമയാന വകുപ്പ് അറിയിച്ചു. ടെക്‌സാസില്‍ നിന്നും ഒകലഹോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. പൈലറ്റും യാത്രക്കാരനുമാണ് അപകടത്തില്‍ മരിച്ചത്.
    അപകട സമയത്ത് ഇവര്‍ മാത്രമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അല്‍ബേനി നഗരത്തില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

Read more...

അതിശൈത്യം: അഫ്ഗാനില്‍ മരണം 24

കാബൂള്‍: അതിശൈത്യത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ മരണനിരക്ക് ഉയരുന്നു. മഞ്ഞുവീഴ്ചയും അതിശൈത്യവും മൂലം കഴിഞ്ഞ നാലു ദിവസത്തിനിടെ

Read more...

ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി രാജിവെച്ചു

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ വിദേശകാര്യ മന്ത്രി കെവിന്‍ റൂഡ് രാജിവെച്ചു. പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് വിദേശ കാര്യമന്ത്രിയുടെ രാജി.

Read more...

ഹോണ്ടുറാസ് ജയില്‍ ദുരന്തം ആകസ്മികം: അറ്റോര്‍ണി ജനറല്‍

തെഗുസിഗാല്‍പ: നിരവധി പേര്‍ കൊല്ലപ്പെട്ട ഹോണ്ടുറാസ് ജയില്‍ ദുരന്തം ആകസ്മികമായി സംഭവിച്ചതാണെന്ന് വിശദീകരണം. ആരും മനപ്പൂര്‍വം തീയിട്ടതല്ലെന്നും ഹോണ്ടുറാസ് അറ്റോര്‍ണി ജനറല്‍ ലൂയിസ് റൂബി വിശദീകരിച്ചു. തീപ്പിടുത്തത്തെ തുടര്‍ന്ന് ജയിലിലെ 357 തടവുകള്‍ കൊല്ലപ്പെട്ടിരുന്നു.

Read more...

മെക്‌സിക്കോ: വെടിയേറ്റ് അഞ്ച് ടാക്‌സി ഡ്രൈവര്‍മാര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയിലെ മൊണ്ടേറിയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കു നേരെ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മെക്‌സിക്കോയിലെ പ്രധാന വാണിജ്യ നഗരമായ  മൊണ്ടേറിയില്‍ അടുത്തകാലത്തായി മയക്കുമരുന്ന് സംഘങ്ങളുടെ അക്രമം വ്യാപകമാണ്. പ്രദേശം മാഫിയകളുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Read more...

ഹ്യൂഗോ ചാവേസിന് വീണ്ടും ശസ്ത്രക്രിയ

ക്യൂബ: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസിന് വീണ്ടും ശസ്ത്രക്രിയ. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് വെനസ്വേലന്‍ പ്രസിഡന്റ്. മുമ്പ് ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും ട്യൂമര്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ട്യൂമര്‍ നീക്കംചെയ്യാന്‍  കഴിഞ്ഞ വര്‍ഷമാണു ചാവേസിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. 

Read more...

മെഗാഅപ്‌ലോഡ് സ്ഥാപകന്‍ കിം ഡോട്‌കോമിനു ജാമ്യം

വെല്ലിംഗ്ടണ്‍: ഫയല്‍ ഷെയറിംഗ് വെബ്‌സൈറ്റായ മെഗാഅപ്‌ലോഡിന്റെ സ്ഥാപകന്‍ കിം ഡോട്‌കോമിനു ന്യൂസിലന്‍ഡ് കോടതി ജാമ്യം അനുവദിച്ചു. കിമിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ച സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ രണ്ടു തവണയും കിമിനു കോടതി ജാമ്യം നിഷേധിച്ചിരുന്നു. സ്വത്തുക്കള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ രാജ്യം വിടാനുള്ള സാധ്യത കുറഞ്ഞതായി കണ്ടത്തിയാണ് കോടതി അദ്ദേഹത്തിനു ജാമ്യം അനുവദിച്ചത്.

Read more...

സിറിയയെ സഹായിക്കാന്‍ ഖത്തര്‍ റെഡ്ക്രസന്റ് ദേശീയ കാംപയിന്‍

ദോഹ: രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായ സിറിയക്കാരെ സഹായിക്കാനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ദേശീയ കാംപയിന്‍ ആരംഭിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കാംപയിനിന്റെ ആദ്യഘട്ടത്തില്‍ 20 ദശലക്ഷം റിയാല്‍ സംഘടിപ്പിക്കാനാണ് നീക്കമെന്ന് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാലഹ് അല്‍മുഹന്നദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 40,000 അഭയാര്‍ഥികള്‍ക്ക് ആറുമാസത്തേക്ക് ആവശ്യമായ സഹായം ലഭ്യമാക്കാനാണ് ഈ തുക.

Read more...

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ ജീവനക്കാരെ നിയമിക്കും

ദോഹ: ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന്റെ വികസന തന്ത്രത്തിന്റെ ഭാഗമായി കൂടുതല്‍ ജീവനക്കാരെ സമീപഭാവിയില്‍ നിയമിക്കുമെന്ന് കമ്പനി സി ഇ ഒ അക്ബര്‍ ആല്‍ബാക്കര്‍. ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read more...

Other News in this Category

Clashes in Senegal for fifth straight day

ആഴ്ചപ്പതിപ്പ്

കൂട്ട്

cartoon
Right_Advt3