ദക്ഷിണാഫ്രിക്കക്കാരനെ മര്‍ദിച്ചതിന് സൈഫ് അറസ്റ്റില്‍
- Details
- Published on Wednesday, 22 February 2012 23:14
മുംബൈ: ദക്ഷിണാഫ്രിക്കന്‍ വ്യവസായിയെ മര്‍ദ്ദിച്ചതിന് ബോളിവുഡ് നടന്‍ സൈഫ് അലി ഖാനെ പൊലീസ് അറസ്റ്റു ചെയ്തു. കൊളാബയിലെ താജ് ഹോട്ടലിലെ വസാബി റസ്റ്റോറന്റില്‍ കാമുകി കരീന കപൂറിനും മറ്റ് നാല് പേര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഖാന്‍ പ്രകോപിതനായി ദക്ഷിണാഫ്രിക്ക സ്വദേശിയെ അടിച്ചവശനാക്കിയത്.
കിംഗ് ഫിഷര്‍ പുതിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ സമര്‍പ്പിച്ചു
- Details
- Published on Wednesday, 22 February 2012 23:13
ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ വിമാനകമ്പനിയായ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പുതിയ യാത്രാപട്ടിക ഡി ജി സി എക്ക് സമര്‍പ്പിച്ചു. ഇതുപ്രകാരം 28 വിമാനങ്ങള്‍ ഉപയോഗിച്ച് 170 പ്രതിദിന സര്‍വിസുകളാണ് നടത്തുക. കഴിഞ്ഞ ഒക്‌ടോബറില്‍ 400 ശീതകാല സര്‍വിസുകള്‍ക്കാണ് കമ്പനി അനുമതി നേടിയത്. ഡി ജി സി എയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കമ്പനി പട്ടിക സമര്‍പ്പിച്ചത്. പുതുക്കിയ യാത്രാ പട്ടിക മാര്‍ച്ച് വരെ തുടരും. പട്ടിക ഡി ജി സി എ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമ നടപടികളുമായി മുന്നോട്ടു പോകും: ഇന്ത്യ
- Details
- Published on Wednesday, 22 February 2012 23:07
ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിദേശകാര്യ സഹമന്ത്രി പര്‍ണീത് കൗര്‍ പറഞ്ഞു. ഇറ്റാലിയന്‍ ഉപ വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് കൗര്‍ നയം വ്യക്തമാക്കിയത്. കൊലപാതകത്തില്‍ ഇറ്റലി അഗാധമായ ഖേദവും ദുഖവും മന്ത്രി രേഖപ്പെടുത്തിയതായും അവര്‍ പറഞ്ഞു.
ഇറ്റലിക്കു ഖേദം
- Details
- Published on Wednesday, 22 February 2012 23:07
ന്യൂദല്‍ഹി: രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇറ്റാലിയന്‍ ഉപവിദേശകാര്യ മന്ത്രി സ്റ്റഫാന്‍ ഡി മിസ്തൂറ അഗാധമായ ഖേദം രേഖപ്പെടുത്തി. ഇവര്‍ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര ജലമേഖലയില്‍ നിന്നാണെന്ന് ആവര്‍ത്തിച്ച് നിയമ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഖേദപ്രകടനം.







