എ കെ ആന്റണിയുടെ മകന്‍ വെള്ളിത്തിരയിലേക്ക്
- Details
- Published on Wednesday, 22 February 2012 16:54
കൊച്ചി: കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ മകന്‍ അജിത് ആന്റണി സിനിമയില്‍ ഒരു ഭാഗ്യ പരീക്ഷണത്തിനറങ്ങുകയാണ്. അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഒബ്‌റോയി എന്ന മലയാളം സിനിമയിലാണ് അജിത് ജോണ്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. അനൂപ് മേനോന്‍ സംഭാഷണം എഴുതിയ സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റില്‍ ആരംഭിക്കും. ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കൊളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അജിതിന്റെ ആദ്യത്തെ സിനിമയാണിത്. ബിസിനസുകാരായ രണ്ട് വടക്കെ ഇന്ത്യന്‍ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമയുടെ കഥയെഴുതിയതും അജിത് തന്നെയാണ്. ചിത്രത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ ഗോവയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. മരക്കാര്‍ ഫിലിംസിന്റെ ബാനറില്‍ സിനിമ അടുത്ത വര്‍ഷം തിയറ്ററിലെത്തുമെന്ന് സംവിധായകന്‍ പറഞ്ഞു. സിനിമ തമിഴിലും ചെയ്യാനുള്ള തയാറെടുപ്പിലാണ് സംവിധായകനായ അജി ജോണ്‍. രാഷ്ട്രീയത്തില്‍ എന്നും തിളങ്ങി നിന്ന എ കെ ആന്റണിയുടെ മകന്‍ അജിത് സിനിമയില്‍ എങ്ങനെ തിളങ്ങുമെന്ന് കണ്ടറിയാം.






