3ഡിആനിമേഷന്‍ ചിത്രം 'സര്‍ക്കസ് കടുവ' ഒരുങ്ങുന്നു
- Details
- Published on Wednesday, 05 October 2011 09:51
കോഴിക്കോട്: കുട്ടികള്‍ക്ക് വേണ്ടി ദൃശ്യവിസ്മയങ്ങളുടെ അത്ഭുതങ്ങളുമായി മലയാളത്തിലെ ആദ്യ സ്റ്റീരിയോസ്‌കോപ്പിക് 3ഉ ആനിമേഷന്‍ ചിത്രം 'സര്‍ക്കസ് കടുവ' അണിയറയില്‍ പുരോഗമിക്കുന്നു. കാരറ്റ് ക്രിയേഷന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
പ്രത്യേകമായി നിര്‍മിക്കുന്ന റെഡ്-ബ്ലൂ സ്റ്റീരിയോസ്‌കോപ്പിക് കണ്ണടകള്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ മിനിസ്‌ക്രീനില്‍ കണ്ടാസ്വദിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചിത്രത്തിലെ കഥാപാത്രങ്ങളും മറ്റും മിനിസ്‌ക്രീനില്‍നിന്ന് പ്രേക്ഷകന്റെ മുമ്പിലേക്ക് വന്നുനില്‍ക്കുന്ന പ്രതീതി ജനിപ്പിക്കുന്നതാണ് ഇതിന്റെ സവിശേഷത. മിനിസ്‌ക്രീന്‍ വിശാലമായ ലോകത്തേക്കുള്ള ഒരു ജാലകം മാത്രമായിട്ടേ കാണികള്‍ക്ക് അനുഭവപ്പെടുകയുള്ളൂ.
'സര്‍ക്കസ് കടുവ' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ചിത്രത്തിന് പത്തോളം കലാകാരന്മാര്‍ ഒരു വര്‍ഷത്തോളം സമയമെടുത്താണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. റസാഖ് വഴിയോരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനിമേഷന്‍ ഡയറക്ഷന്‍ അമീന്‍ വേങ്ങരയാണ്.






