വളര്‍ച്ചാനിരക്ക് 7.1 ശതമാനം
- Details
- Published on Wednesday, 22 February 2012 23:15
ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 7.1% ശതമാനത്തിലെത്തിയെന്ന് സാമ്പത്തികാവലോകന റിപ്പോര്‍ട്ട്. കൃഷി, നിര്‍മാണ മേഖല എന്നിവിടങ്ങളിലെ വളര്‍ച്ച പ്രതീക്ഷച്ചിതിനേക്കാള്‍ അല്പം വര്‍ധിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ നിക്ഷേപങ്ങള്‍ കുറഞ്ഞുവെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അധ്യക്ഷന്‍ ഡോ. സി രംഗരാജന്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011-12 വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് അദ്ദേഹം പുറത്തുവിട്ടു.
കന്നുകാലി വളര്‍ത്തല്‍, പഴം-പച്ചക്കറി കൃഷി, അരി, ഗോതമ്പ് ഇവയുടെ ഉത്പാദനം എന്നിവയില്‍ മൂന്നു ശതമാനം വര്‍ധനവുണ്ടായി. ഖനനമേഖലയില്‍ വളര്‍ച്ചാനിരക്ക് താഴ്ന്നു.
എന്നാല്‍ വൈദ്യുതി മേഖല ഏകദേശം 8.3 ശതമാനം വളര്‍ച്ച കൈവരിച്ചു. സേവനമേഖല 9.4 ശതമാനം വളര്‍ച്ച നേടി. ധനക്കമ്മി പ്രതീക്ഷിച്ചതില്‍ കൂടിയെന്നും സാമ്പത്തികാവലോകന റിപ്പോര്‍ട്ട് പറയുന്നു.






