ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് 24 മുതല്‍ പൊന്നാനിയില്‍
- Details
- Published on Wednesday, 22 February 2012 02:00
മലപ്പുറം: ജില്ലയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബ്യട്ടി മാര്‍ക്ക് ഗോള്‍ഡിന്റെ രണ്ടാം ഷോറൂം 24ന് പൊന്നാനിയിലെ കുറ്റിക്കാട്ടില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്രതാരം ജയസൂര്യ മുഖ്യാതിഥി ആയിരിക്കും.
സ്വര്‍ണ്ണാഭരണങ്ങളുടെ ഗുണനിലവാരം അറിയുന്നതിനായി ഗോള്‍ഡ് കാരറ്റ് അനലൈസര്‍ സംവിധാനം ഷോറൂമിന്റെ പ്രത്യേകതയാണ്. ഉദ്ഘാടന ദിവസം രാവിലെ 9 മുതല്‍ പട്ടുറുമാല്‍ ടീമിന്റെ കലാവിരുന്ന് ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ബ്യട്ടി മാര്‍ക്ക് ഗോള്‍ഡ് പുതിയ ശാഖകള്‍ ആരംഭിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പി ഇബ്രാഹിം, ഡയറക്ടര്‍മാരായ പി മജീദ്, പി യൂസഫ്, അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ബഷീര്‍, എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.






