സാംസംഗ് എല്‍ സി ഡി വിടുന്നു, ഇനി ഒ എല്‍ ഇ ഡി
സോള്‍: ലോകത്തെ പ്രധാന ടെലിവിഷന്‍ നിര്‍മ്മാതാക്കളായ ദക്ഷിണ കൊറിയയുടെ സാംസംഗ് ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പ്ലെ (എല്‍ സി ഡി) ടിവി നിര്‍മ്മാണത്തില്‍ നിന്ന് പി്്ന്‍മാറുന്നു. എല്‍ സി ഡി ഫഌറ്റ് സ്‌ക്രീന്‍ ടി വി കള്‍ നഷ്ടക്കച്ചവടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. വികസിത രാജ്യങ്ങളിലെ മാര്‍ക്കറ്റില്‍ എല്‍ സി ഡി ടിവികള്‍ക്ക് ന്ല്ല ചെലവില്ലെന്നതും എതിരാളികളായി ചൈനയുടെ കുറഞ്ഞ വിലയുടെ എല്‍ സി ഡി ടിവികള്‍ വന്നതുമാണ് കമ്പനിക്ക് പാരയായത്. പുതിയ തലമുറയുടെ ടെലിവിഷനായ ഒ എല്‍ ഇ ഡിയുടെ വില്പനയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ജപ്പാന്റെ സോണി ടെലിവിഷന്‍ കമ്പനിയുമായി സംയുക്തമായി നിര്‍മ്മിച്ചിരുന്ന എല്‍ സി ഡി ടിവികളുടെ ഉത്പാദനം നിര്‍ത്തിവെക്കാനും തീരുമാനമായിട്ടുണ്ട്. എല്‍ സി ഡി ടിവികളുടെ വാര്‍ഷിക വില്പന 2015 ഓടെ എട്ട് ശതമാനമാകുമ്പോള്‍ ഒ എല്‍ ഇ ഡികളുടെ വാര്‍ഷിക വില്പന 2018 ഓടെ 16 ശതമാനമായി ഉയരുമെന്നാണ് ഫഌറ്റ് ടി വി വ്യവസായ രംഗത്തെ ഗവേഷണ സ്ഥാപനമായ ഡിസ്‌പ്ലേസേര്‍ച്ച് പറയുന്നത്.












